എഡിറ്റര്‍
എഡിറ്റര്‍
മന്‍മോഹനോട് വാക്കുകള്‍ കരുതലോടെ തിരഞ്ഞെടുക്കണമെന്ന് ശരത് പവാര്‍
എഡിറ്റര്‍
Monday 6th January 2014 5:46pm

sharad-pawar1

മുംബൈ: വാക്കുകള്‍ കരുതലോടെ തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി ##മന്‍മോഹന്‍ സിംഗിന് എന്‍.സി.പി അധ്യക്ഷനും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുമായ ശരത് പവാറിന്റെ ഉപദേശം.

വെള്ളിയാഴ്ച്ച നടന്ന പത്രസമ്മേളനത്തില്‍  ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മന്‍മോഹന്‍ സിംഗ്  രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത് ദുരന്തമെന്നാണ് മന്‍മോഹന്‍ സിംഗ് വിശേഷിപ്പിച്ചിരുന്നത്.

ഇതിനോട് പ്രതികരിക്കുകയായിരുന്നു ശരത് പവാര്‍. രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ അത്തരം കടുത്ത ഭാഷ പ്രയോഗിക്കരുത്. താന്‍ തന്റെ വാക്കുകള്‍ പ്രതിപക്ഷം എന്ന നിലക്കും സഖ്യകക്ഷി എന്ന നിലക്കും ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം അമിതമായി ആധി പിടിക്കേണ്ടതില്ലെന്നും അസംബ്ലി തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് വ്യത്യസ്ത കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന നേതാക്കളെയാണ് ആവശ്യമെന്നും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരെയാണ് ജനങ്ങള്‍ പിന്താങ്ങുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ വിഷയത്തില്‍ പ്രധാനമന്ത്രിയെ ന്യായീകരിച്ച് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി രംഗത്തെത്തി. ശരത് പവാറിനെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് സത്യമാണെന്നുമാണ് മനീഷ് തിവാരി പ്രതികരിച്ചത്.

Advertisement