കൊളസ്‌ട്രോളിന് ചുമ്മാ മരുന്ന് മാത്രം കഴിച്ചിട്ട് കാര്യമില്ല. ആദ്യം വേണ്ടത് ഭക്ഷണത്തില്‍ അല്‍പ്പം നിയന്ത്രണമാണ്. ഭക്ഷണത്തിലൂടെ കൊളസ്‌ട്രോളിനെ പടിക്ക് പുറത്ത് നിര്‍ത്താം. കൊളസ്‌ട്രോള്‍ ഉള്ളവര്‍ അറിഞ്ഞിരിക്കാന്‍ ഇതാ ചില കാര്യങ്ങള്‍:

ഒന്ന്: സോയാബീന്‍, മത്തി, അയില എന്നിവ ധാരാളം കഴിക്കുക.

രണ്ട്: കറിവേപ്പില, മല്ലിയില, അധികം പഴുക്കാത്ത പേരക്ക, വെളുത്തുള്ളി, എന്നിവ ദിവസേന കഴിക്കുക.

മൂന്ന്: കാബേജ്, കാരറ്റ്, ബീന്‍സ്, പയര്‍, തൊലിയോടെ പുഴുങ്ങിയ ഉരുളക്കിഴങ്ങ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Ads By Google

നാല്: തവിട് അടങ്ങിയ ധാന്യം, ഓട്‌സ്, ബാര്‍ലി, എന്നിവ സ്ഥിരമായി കഴിക്കുക.

അഞ്ച്: കശുവണ്ടി, ബദാം എന്നിവ കഴിക്കുന്നതും ഉത്തമമാണ്.

ആറ്: മാംസാഹാരം കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് അഭികാമ്യമല്ല. നാല് ചെറിയ ഇറച്ചിക്കഷ്ണങ്ങളോ, ഇടത്തരം മീനോ എന്നിവ വല്ലപ്പോഴും കഴിക്കുക. എണ്ണയില്‍ വറുത്തത് പൂര്‍ണമായും ഒഴിവാക്കുക.

ഏഴ്: ഉപ്പ് പരമാവധി കുറക്കുക, സാധാരണ ഉപ്പിന് പകരം ഇന്തുപ്പ് ഉപയോഗിക്കുക.

എട്ട്: മധുര പലഹാരങ്ങള്‍ ഒഴിവാക്കുക.

ഒമ്പത്: ചായ, കാപ്പി, കോള, എന്നിവയില്‍ അല്‍പ്പം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നല്ലത്.

പത്ത്: കേക്ക്, പേസ്ട്രി, ന്യൂഡില്‍സ്, ചോക്ലേറ്റ്, ഐസ്‌ക്രീം എന്നിവയും ഒഴിവാക്കേണ്ടതില്‍ ഉള്‍പ്പെടും.