മാനന്തവാടി: ആദിവാസി യുവാവിന്റെ മരണകാരണം കോളറയായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍്ട്ട്. സംഭവത്തില്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ഡിഎംഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും.

കടുത്ത പനിയെത്തുടര്‍ന്നാണ് വെള്ളമുണ്ട കോളനിയിലെ മാരന്‍ കഴിഞ്ഞ ദിവസം മരിച്ചത്.

അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് വയനാട്ടില്‍ കോളറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ വയനാട്ടില്‍ പനിപിടിച്ച് മരിച്ചവരുടെ എണ്ണം 3 ആയി.

ആറ് പേരില്‍ കൂടെ കോളറയുടെ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കോളറ പടരുന്നത് ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.