ഇസ്‌ലാമാബാദ്: പ്രളയക്കെടുതി നേരിടുന്ന ഉത്തര പാകിസ്ഥാനില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതായി യു എന്‍ ശനിയാഴ്ച അറിയിച്ചു. ദക്ഷിണ പാകിസ്ഥാനില്‍ മഴ കനത്തു പെയ്യുകയാണ്. 20 ദശലക്ഷം കുടുംബങ്ങള്‍ക്ക വീടു നഷ്ടപ്പെട്ടതായി പ്രധാന മന്ത്രി അറിയിച്ചു.
പ്രളയത്തില്‍ 1.500 പേരാണ് മരിച്ചത്. വിവിധ പകര്‍ചാവ്യാധികള്‍ മൂലം ഇത് ഇനിയും വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. മിങഗോരയിലാണ് ഒരാള്‍ക്ക് കോളറ ബാധയുള്ളതായി സ്ഥിരീകരിച്ചത്.

ആദ്യ ഗഡുവായി 460 ദശലക്ഷം ഡോളര്‍ സഹായം നല്‍കാന്‍ യു എന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വെള്ളം താഴുകയാണെങ്കില്‍ ഈ പ്രദേശങ്ങളുടെ പുന്‍നിര്‍മാണത്തിന് ബില്യണ്‍ ഡോളറുകളുടെ പാകിസ്ഥാന് ആവശ്യമായി വരും.

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നതിനാല്‍ പാകിസ്ഥാന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ദുരിത ബാദിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വാരാന്തത്തില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കും.