Categories

കൃഷ്ണതുളസിയെ ചോലയില്‍ ഏറ്റെടുത്തു

കൊച്ചി: കൊല്ലം ആസ്ഥാനമായുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ കൃഷ്ണതുളസിയെ ചെന്നൈ ആസ്ഥാനമായുള്ള ചോലയില്‍ ഗ്രൂപ്പ് ഏറ്റെടുത്തു. കൃഷ്ണതുളസി സോപ്പ്, ബ്യൂട്ടി ജെല്‍, ഷാംപു എന്നീ ഉല്പന്നങ്ങളടങ്ങിയ കൃഷ്ണതുളസസിയെ ഏറ്റെടുത്ത കാര്യം ചോലയില്‍ ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ വി എസ് പ്രദീപ് ആണ് പത്രസമ്മേളനത്തില്‍ പറഞ്ഞത് . എന്നാല്‍ ഏറ്റെടുക്കല്‍ തുക എത്രയാണെന്ന് വെളിപ്പെടുത്തിയില്ല.

നിലവില്‍ പ്രതിവര്‍ഷം 100 കോടി വിറ്റ് വരവുള്ള ചോലയില്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങല്‍ വിപുലപ്പെടുത്തുന്നതിന്റ ഭാഗമായാണ് ഏറ്റെടുക്കലെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 505 കോടി വിറ്റുവരവ് കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും പ്രദീപ് പറഞ്ഞു.

പ്രതിവര്‍ഷം അഞ്ചു കോടി രൂപ വിറ്റുവരവുള്ള കൃഷ്ണതുളസി ദക്ഷിണേന്ത്യയിലെ പഴക്കം ചെന്നതും പ്രമുഖവുമായ ബ്രാന്‍ഡുകളിലൊന്നാണ്. കൃഷ്ണതുളസി ഹെര്‍ബല്‍ സോപ്പ് ദക്ഷിണേന്ത്യക്ക് പുറമെ മലേഷ്യ, യു.എ.ഇ. തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ബ്യൂട്ടിജെല്‍, ഷാംപു എന്നീ ഉല്പന്നങ്ങള്‍ ഏറ്റെടുത്തതോടെ ചോലയില്‍ ബ്രാന്‍ഡിന് ഹെയര്‍ വാഷ്, ഫെയ്‌സ്‌ക്രീം മേഖലയിലേക്കും പ്രവേശനം ലഭിക്കുകയാണ്.

1969ല്‍ മെഡിമിക്‌സ് സോപ്പിലൂടെ ഡോ. വി.പി. സിദ്ധന്‍ ചെന്നൈയില്‍ തുടക്കം കുറിച്ച ചോലയില്‍ ഗ്രൂപ്പ് നേരത്തെ കേരളത്തിലെ പഴക്കം ചെന്ന ടാല്‍ക്കം പൗഡര്‍, സോപ്പ് ബ്രാന്‍ഡുകളിലൊന്നായ കുട്ടിക്കൂറയെ ഏറ്റെടുത്തിരുന്നു. ദേശീയതലത്തില്‍ തന്നെ നല്ല വില്പനയുള്ള മെഡിമിക്‌സ് സോപ്പ് 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുവരുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ആന്ധ്രപ്രദേശിലെ തടയിലും ചോലയില്‍ ഗ്രൂപ്പിന് ഫാക്ടറികളുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.