Administrator
Administrator
മധുരക്കടുത്ത് റെയില്‍വെ സ്‌റ്റേഷനില്‍ സ്‌ഫോടനം
Administrator
Tuesday 6th October 2009 10:22pm

raiway-station-blast

മധുര: മധുരക്കടുത്ത് ചോളവന്ദാന്‍ റെയില്‍വെ സ്‌റ്റേഷനില്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചതായി സൂചന. സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. മധുര ഡിണ്ടിഗല്‍ റൂട്ടിലാണ് ചോളവന്ദാന്‍ റെയില്‍വെ സ്‌റ്റേഷന്‍. വൈകീട്ട് ആറുമണിയോടെ മയിലാടുദൊരൈ തിരുനെല്‍വേലി ട്രെയിന്‍ പ്ലാറ്റ്‌ഫോമിലെത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്.

ടി.ടി.ഇയും ആര്‍.പി.എഫ് ജവാനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്ലാറ്റ് ഫോം നമ്പര്‍ രണ്ടിലാണു സ്‌ഫോടനമുണ്ടായത്. ദീപാവലി ആഘോഷത്തിനായി കൊണ്ടുവന്ന പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണോ തീവ്രവാദി ആക്രമണമാണോ എന്ന് വ്യക്തമായിട്ടില്ല. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഐ.ജി കൃഷ്ണമൂര്‍ത്തി അറിയിച്ചു.

Advertisement