Categories

വായില്‍ വെള്ളമൂറും ചോക്ലേറ്റ് സുന്ദരികള്‍

watch videoബീജിങ്: ഫാഷന്‍ വസ്ത്രങ്ങളണിഞ്ഞ് സുന്ദരിമാര്‍ റാംപിലെത്തിയപ്പോള്‍ കണ്ടുനിന്നവരുടെ വായില്‍ വെള്ളമൂറി. ലോകത്തെ ഒന്നാം തരം ചോക്ലേറ്റുകള്‍ കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങളിഞ്ഞ് ചൈനീസ് സുന്ദരിമാരാണ് കാണികളെ കൊതിപ്പിച്ചത്. ചൈനയില്‍ ചോക്ലേറ്റ് വ്യവസായത്തിന്റെ പ്രോത്സാഹനത്തിനായി സംഘടിപ്പിച്ച ചോക്ലേറ്റ് മേളയിലാണ് ചോക്ലേറ്റ് വസ്ത്രങ്ങളിഞ്ഞ സുന്ദരിമാര്‍ റാംപിലെത്തിയത്. വസ്ത്രങ്ങളും തൊപ്പിയും ചെരിപ്പും ബാഗുമെല്ലാം ചോക്ലേറ്റില്‍ തീര്‍ത്തവയായിരുന്നു.

ചോക്ലേറ്റ് പാര്‍ക്ക് തന്നെയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ചൈനയിലെ വന്‍മതിലിന്റെയും ടെറാക്കോട്ടയുടെയും ചോക്ലേറ്റ് മാതൃകയുമുണ്ട്. 20,000 സ്‌ക്വയര്‍ മീറ്റര്‍ വ്യാപിച്ച് സ്ഥലത്ത് ഒരുക്കിയ പാര്‍ക്കില്‍ ചോക്ലേറ്റുകള്‍ നശിക്കാതിരിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.

Comments are closed.