Categories

മും­ബൈ­യില്‍ ക്ലോ­റിന്‍ ചോര്‍­ച്ച: മൂ­ന്ന് പേര്‍ മ­രി­ച്ചു

മും­ബൈ: മുംബൈ പോര്‍­ട്ട് ട്ര­സ്­റ്റി­ലുണ്ടാ­യ ക്ലോ­റിന്‍ ചോര്‍­ച്ച­യില്‍ മൂ­ന്ന് പേര്‍ മ­രി­ച്ചു. 54 പേ­രെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു.  ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. ഹാ­ജി ബ­ദര്‍ ഭാഗ­ത്ത് സി­ലി­ണ്ട­റില്‍ നി­ന്ന് ക്ലോ­റിന്‍ ചോര്‍­ന്നാ­ണ് അ­പ­ക­ട­മു­ണ്ടാ­യ­ത്.

പ­രി­ക്കേ­റ്റ­വ­രില്‍ 14 പേര്‍ ലാല്‍ ബ­ഹ­ദൂര്‍ ശാ­സ്ത്രി കോള­ജ് വി­ദ്യാര്‍­ഥി­ക­ളാ­ണ്. പ­രി­ക്കേ­റ്റവ­രെ മുംബൈ ജെ ജെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചി­രി­ക്ക­യാണ്. രാ­വി­ലെ നാല് മണി­യോ­ടെ­യാ­ണ് വാ­ത­ക ചോര്‍­ച്ച­യു­ണ്ടാ­യ­ത്. സിലിണ്ടര്‍ സൂക്ഷിച്ചിട്ടുള്ള കണ്ടെയ്‌നറിലേക്ക് വെള്ളം പമ്പുചെയ്ത ചോര്‍ച്ച അടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്ക്ലോ­റിന്‍ ശ്വ­സി­ക്കു­ന്ന­തി­ലൂ­ടെ ശ്വാ­സ ത­ട­സ­വും ഛര്‍­ദി­യും, ദേ­ഹാ­സ്വാ­സ്ഥ്യ­വു­മു­ണ്ടാ­കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.