ചെന്നൈ:തമിഴ് നടന്‍ ചിയാന്‍ വിക്രമിന് ഹോണററി ഡോക്ടറേറ്റ്. അഭിനയരംഗത്തെ മികച്ച പ്രകടനങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഇറ്റലിയിലെ പീപ്പിള്‍സ് യൂണിവേഴ്‌സിറ്റി ഓഫ് മിലാന്‍ ആണ് വിക്രമിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.

യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരന്‍ ഡോക്ടറേറ്റിനര്‍ഹനാകുന്നത്.

കഴിഞ്ഞദിവസം ഇറ്റലിയില്‍വെച്ചുനടന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് പ്രൊഫ.മാര്‍കോ ഗ്രപേഷ്യയും സി്ന്‍ഡിക്കേറ്റ് അംഗങ്ങളും പങ്കെടുത്തു.

90 കളില്‍ പുറത്തിറങ്ങിയ ‘എന്‍ കാതല്‍ കണ്‍മണി’ എന്ന ചിത്രത്തിലൂടെയാണ് വിക്രം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 99 ലെ ‘സേതു’ എന്ന ചിത്രം അദ്ദേഹത്തിന് തമിഴില്‍ തന്റെതായ ഇടംനേടിക്കൊടുത്തു. 2003 ല്‍ ‘പിതാമഹനി’ലെ അഭിനയം വിക്രമിനെ ദേശീയതലത്തില്‍ പ്രശസ്തനാക്കി.