Categories

ചേട്ടന്‍ അനുവാദം തന്നു; ഞാനിറങ്ങി

വിവാഹത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്തുമോ എന്ന ആശങ്കയ്ക്കു വിരാമമിട്ട് ബോളിവുഡ്  സുന്ദരി ചിത്രാംഗത സിങ് തിരിച്ചുവരിവിനൊരുങ്ങുന്നു. സിനിമയിലേക്ക് താന്‍ തിരിച്ചു വരുന്നത് ഭര്‍ത്താവ് ജ്യോതി രന്ദ്വാവയുടെ പൂര്‍ണ സമ്മതത്തോടുകൂടിയാണെന്നും നടി പറയുന്നു.

വിവാഹത്തെ തുടര്‍ന്ന് മൂന്നുവര്‍ഷമായി ചിത്രാംഗത സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ചിത്രാംഗതയുടെ പുനപ്രവേശം ഭര്‍ത്താവിന്റെ ഇഷ്ടത്തോടെയല്ലെന്നും ഇത് ഇവരുടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കിയെന്നുമുള്ള വാര്‍ത്തകള്‍ നടി നിഷേധിച്ചിരിക്കുകയാണ്.

ജ്യോതി വളരെയധികം പ്രോത്സാഹനം നല്‍കുന്നയാളാണ്. സ്വന്തമായി അഭിലാഷങ്ങള്‍ കാത്തുസൂക്ഷിക്കുന്നതോടൊപ്പം എന്റെ ആഗ്രഹങ്ങളും പരിഗണിക്കുന്ന ജ്യോതിയെപ്പൊലൊരു ഭര്‍ത്താവിനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. നിനക്ക് ദൈവം കനിഞ്ഞുനല്‍കിയ കഴിവ് ഉപയോഗിക്കാന്‍ നിനക്കാഗ്രഹമുണ്ടാകുമെന്നും നീ അത് ഉപയോഗിക്കണമെന്നും ജ്യോതി എന്നോട് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി തുറന്നു പറയുന്നു.

കുടുംബജീവിതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാന്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. എന്നാല്‍ ഞാനത് നേരിടാന്‍ തയാറാണ് കാരണം ഞാന്‍ അഭിനയത്തെ അത്രയ്ക്ക് സ്‌നേഹിക്കുന്നു ചിത്രാംഗത കൂട്ടിച്ചേര്‍ത്തു.

2008ല്‍ പുറത്തിറങ്ങിയ ‘സോറി ഭായ്’ എന്ന ചിത്രത്തിലാണ് ചിത്രാംഗത അവസാനമായി അഭിനയിച്ചത്. സുധീര്‍ മിശ്രയുടെ ‘യേ സാലി സിന്‍ഡഗി” എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ തിരിച്ചുവരുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.