Categories

നന്ദനയുടെ മരണം; അനുശോചനങ്ങളുമായി നിരവധി പേര്‍

ks-chithra-daughterചെന്നൈ: കെ.എസ് ചിത്രയുടെ ഏകമകള്‍ നന്ദനയുടെ വിയോഗത്തില്‍ അനുശോചന സന്ദേശം പ്രവഹിക്കുന്നു. തെന്നിന്ത്യയിലെ പ്രശസ്ത ഗായകരായ എസ്.പി ബാലസുബ്രഹ്മണ്യം , പി.സുശീല, ജാനകി എന്നിവര്‍ നന്ദനയുടെ വേര്‍പാടില്‍ അനുശോചനമര്‍പ്പിച്ചു.

നന്ദനയുടെ മരണവിവരം അറഞ്ഞയുടനേ തന്നെ സോഷ്യല്‍ മീഡിയകളിലൂടെയെല്ലാം അനുശോചന സന്ദേശങ്ങള്‍ ഒഴുകുകയായിരുന്നു. വ്യാഴാഴ്ച്ചയായിരുന്നു നന്ദന ദുബായിലെ നീന്തല്‍ക്കുളത്തില്‍ വീണുമരിച്ചത്.

വ്യാഴാഴ്ച രാത്രി ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന എ.ആര്‍.റഹ്മാന്‍ ഹിറ്റ്‌സ് എന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ചയാണ് ചിത്രയും കുടുംബവും ദുബൈയിലെത്തിയത്. വിജയശങ്കറിന്റെ സുഹൃത്തായ പ്രമുഖ മലയാളി വ്യവസായിയുടെ എമിറേറ്റ്‌സ് ഹില്ലിലെ വില്ലയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

വ്യാഴാഴ്ച രാവിലെ സംഗീത പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാംമ്പിലേക്ക് പോകാനുളള ഒരുക്കത്തിനിടെ നന്ദനയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടിനുള്ളിലെ നീന്തല്‍ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തി. ഉടന്‍ പുറത്തെടുത്ത് സീദ്‌റാസ് ജബല്‍ അലി ഇന്റര്‍നാഷനല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

One Response to “നന്ദനയുടെ മരണം; അനുശോചനങ്ങളുമായി നിരവധി പേര്‍”

  1. oru nalla suhrth

    prashastha pinnani gaayika chithrayude makalude maranathil anushochikkunnu,

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.