Categories

ചിത്ര വീണ്ടും താരാട്ട് പാടി

ചിന്നക്കുയില്‍ ചിത്ര വീണ്ടും പാടി. ഒരു താരാട്ടുപാട്ടിലൂടെയാണ് ചിത്രയുടെ തിരിച്ചുവരവ്. ഇഷ്ടം+ സ്‌നേഹം= അമ്മ എന്ന് പേരിട്ടിരിക്കുന്ന മലയാള ചിത്രത്തിലേക്കാണ് ഈ ഗാനം.

ഏകമകള്‍ നന്ദന സ്വിമ്മിംങ് പൂളില്‍ വീണു മരിച്ചത് ചിത്രയെ മാനസികമായി തളര്‍ത്തിയിരുന്നു. അതിനുശേഷം മുഖ്യധാരയില്‍ നിന്നും വിട്ടുനിന്ന ചിത്ര ഇനി പാടില്ലെന്നുവരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മാനസികമായി ഏറെ തകര്‍ന്ന ചിത്രയെ പാട്ടിന്റെ ലോകത്തേക്ക് വീണ്ടും കൊണ്ടുവരാനുള്ള സംഗീത പ്രേമികളുടെ ശ്രമത്തിന്റെ ഫലമാണ് ഈ തിരിച്ചുവരവ്.

പിന്നണിഗായകനും സംഗീതസംവിധായകനുമായ എം.ജി ശ്രീകുമാറാണ് ചിത്രപാടിയ താരാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്. പാട്ടിന്റെ ചിത്രീകരണം ബുധനാഴ്ച ചെന്നൈയില്‍ നടന്നു.

നിറമിഴികളോടെയാണ് ചിത്ര താരാട്ടുപാടിയത്.

ഈ പാട്ടുകേട്ട നടി മംമ്ത ട്വിറ്ററില്‍ രേഖപ്പെടുത്തിയ കമന്റ് ഇങ്ങനെയാണ്:’ ചിത്രച്ചേച്ചി പാടിയ പുതിയ പാട്ടിന്റെ ചില വരികള്‍ ഞാന്‍ കേട്ടു. ഒരു താരാട്ടുപാട്ട്. ആ പാട്ടുപാടുമ്പോള്‍ ചേച്ചിയ്ക്കുണ്ടായ വേദന എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.’

4 Responses to “ചിത്ര വീണ്ടും താരാട്ട് പാടി”

  1. harish V

    നല്ല വാര്‍ത്ത. ചിത്രം വിഷയത്തിനു യോജിക്കുന്നില്ലേ എന്ന് സംശയം. മൈക്കിനു മുന്നില്‍ പാടുന്ന ചിതരം ഇടാമായിരുന്നു

  2. ANIL KUMAR

    നല്ല വാര്‍ത്ത‍. എല്ലാം മറക്കാന്‍ മനുഷ്യന് കഴിയണം കഴിഞ്ഞതോര്‍ത്തു വിഷമിച്ചു മാത്രം കഴിഞ്ഞാല്‍ ജീവിതം മുന്നോട്ടു പോകില്ല. ഒരമ്മയുടെ വേദന ആര്‍ക്കും മനസിലാകില്ല എന്നാല്‍ അതിനെ അതിജീവിച്ച ജീവിക്കാന്‍ ശ്രമിച്ചാല്‍ അതൊരു മഹത്തായ കാര്യം ആണ്. ചിത്ര ചേച്ചിക്ക് എല്ലാ ഭാവുകവും നേരുന്നു.

  3. Manoj

    ജീവിതം അഭിമുഖേകരിക്കനുല്ലതണു. എന്തിനെയും നേരിടാനുള്ള മാനസികാവസ്ഥ നേടിയെടുക്കുകയെന്നത് സ്വാഭാവികമായ ഒരു പ്രവര്‍ത്തനമാണ്.അത് സംഭാവിക്കതിരിക്കില്ല.ഒരു ആയുസ്സില്‍ സംഭവിക്കുന്ന എല്ലാ തരാം അനുഭവങ്ങള്‍ക്ക് ശേഷവും ജീവിതം ശേഷിക്കുന്നത് കാണാം.ഈ ബാക്കിയവലാണ് ,ഈ ഏട്ടെടുക്കളാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തിന്റെ അര്‍ഥം എന്തെന്ന് പഠിച്ചെടുക്കാന്‍ നമ്മ്മേ സഹായിക്കുന്നത്…….നന്ദന ചിത്രയുടെ ജീവിതത്തില്‍ നിന്നും പറിച്ചു മാറ്റപ്പെട്ട വിലമതിക്കാനാവാത്ത ഒരു അധ്യായം തന്നെയാണ്.എന്നാല്‍ ദാരുണമായ ആ വേര്‍പാട്‌ അവരിലുണ്ടാക്കിയ നടുക്കത്തില്‍ നിന്നും ഇത്ര പെട്ടെന്ന് യഥാര്ത്യതിലേക്ക് മടങ്ങിവരാന്‍ ചിത്രയെ സഹായിച്ചത് അവരിലെ സംഗീതമെന്ന അനുഗ്രഹം കൊണ്ട് തന്നെയാണ്.മനസ്സിലുണ്ടായ മുറിവുണക്കാന്‍ സന്ഗീതതിനല്ലാതെ മറ്റെന്തിനാണ് കഴിയുക….സംഗീതത്തോടുള്ള അഭിനിവേശം ചിത്രയുടെ മനസിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും എല്ലാം മറക്കാന്‍ പ്രപ്തയക്കുകയും ചെയ്യട്ടേയെന്നു ആശംസിക്കുന്നു.

  4. Padma

    ഗുരുവായൂരപ്പന്‍ തുണച്ചു.. ചിത്ര വീണ്ടും പാടി എന്നറിഞ്ഞതില്‍ ഒരുപാടു സന്തോഷമുണ്ട് …. ചിത്രയ്ക്ക് എല്ലാ ഭാവുകങ്ങളും… ഈ പാട്ട് പാടിയപ്പോള്‍ ചിത്രയ്ക്ക് ഉണ്ടായ വേദന എനിക്ക് ഊഹിക്കാവുന്നതെയുള്ളു…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.