എഡിറ്റര്‍
എഡിറ്റര്‍
പി.യു. ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം
എഡിറ്റര്‍
Monday 25th November 2013 9:24am

chithrapu

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ പി.യു. ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം.

സീനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്റര്‍ ഓട്ടത്തില്‍ മീറ്റ് റെക്കോര്‍ഡോടെ ഒന്നാമതെത്തിയതോടെയാണ് ചിത്ര ട്രപ്പിള്‍ നേട്ടം കരസ്ഥമാക്കിയത്.

3000 മീറ്ററിലും 5000 മീറ്ററിലും സ്വര്‍ണം ചിത്ര സ്വര്‍ണ നേട്ടം കരസ്ഥമാക്കിയിരുന്നു. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ചിത്ര.

ദേശീയ റെക്കോര്‍ഡിനെക്കാള്‍ മികച്ച സമയത്തിലാണ് ചിത്ര ഫിനിഷ് ചെയ്തത്. നേരത്തെ അതേസമയം, സീനിയര്‍ ആണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ തിരുവനന്തപുരം ട്വിങ്കിള്‍ ടോമി സ്വര്‍ണം നേടി.

അതേസമയം, ജൂനിയര്‍ വിഭാഗം 1500 മീറ്ററില്‍ കോഴിക്കോടിന്റെ നെല്ലിപ്പൊയ്കയില്‍ എച്ച്.എസിലെ കെ.ആര്‍. ആതിരയും മാര്‍ ബേസിലിന്റെ ബിപിന്‍ ജോര്‍ജും സ്വര്‍ണം നേടി. ഇരുവരുടേയും ഇരട്ട സ്വര്‍ണമാണിത്. നേരത്തെ 400 മീറ്റല്‍ ആതിരയും 3000 മീറ്ററില്‍ ബിപിനും സ്വര്‍ണം നേടിയിരുന്നു.

Advertisement