റിയാലിറ്റിഷോകളില്‍ എസ്.എം.എസ് അല്ല വിധികര്‍ത്താക്കളുടെ വിലയിരുത്തലുകളാണ് പ്രധാനമെന്ന് ചിത്ര അയ്യര്‍. എസ്.എം.എസ് കൂടിയാല്‍ മോശം പ്രകടനം നടത്തിയ ആളും ചിലപ്പോള്‍ ഒന്നാമതെത്താം. ജഡ്ജസിന്റെ വിധിക്ക് അവിടെ വിലയില്ലാതാവുകയാണ് ചെയ്യുന്നതെന്നും ചിത്രം പറഞ്ഞു. സിനിമാമംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം പറയുന്നത്.

‘ മത്സരാര്‍ത്ഥിയുടെ പോപ്പുലാരിറ്റിമാത്രം അടിസ്ഥാനമാക്കിയുള്ള ജഡ്ജ്‌മെന്റാണ് എസ്.എം.എസ്. പ്രതഭാധനരായ വിധികര്‍ത്താക്കളുടെ മാര്‍ക്കുതന്നെയാണ് അവസാന തീരുമാനമായി പരിഗണിക്കേണ്ടത്. ‘ ചിത്ര പറഞ്ഞു.

എസ്.എം.എസ് എത്രയുണ്ടെന്ന് മാത്രമേ തങ്ങളോട് പറയാറുള്ളൂ. അത് പരിശോധിക്കാനുള്ള അവകാശം വിധികര്‍ത്താക്കള്‍ക്കില്ലെന്നും ചിത്ര പറഞ്ഞു.

ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് തനിക്കിഷ്ടമെന്നും ചിത്ര പറഞ്ഞു. അഭിനയത്തോട് എനിക്ക് വല്ലാത്തൊരു പ്രണയമുണ്ട്. അത് നാടകമായാലും സിനിമയായാലും. കോളേജില്‍ പഠിക്കുന്ന കാലത്ത് നാടകം എന്റെ ഇഷ്ടകലയായിരുന്നു. ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് ഞാനാഗ്രഹിക്കുന്നത്.’ ചിത്ര വ്യക്തമാക്കി.

Malayalam News
Kerala News in English