എഡിറ്റര്‍
എഡിറ്റര്‍
സൂര്യയുടെ അന്‍ജാനില്‍ ചുവടുകള്‍ വെക്കാന്‍ സൊനാക്ഷിക്ക് പകരം ചിത്രാംഗദ
എഡിറ്റര്‍
Thursday 20th March 2014 5:46pm

surya-with-chithra

പ്രേക്ഷകര്‍ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രം അന്‍ജാനില്‍ ചുവടുകള്‍ വെയ്ക്കാന്‍ ബോളിവുഡിലെ താരസുന്ദരി സൊനാക്ഷി വരുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ സൊനാക്ഷിക്ക് പകരം ഐറ്റം ഡാന്‍സിനെത്തുന്നത് ബോളിവുഡിലെ മറ്റൊരു സുന്ദരി ചിത്രാംഗദയായിരിക്കുമെന്നാണ് പുതിയ വാര്‍ത്ത.

ദേസീ ബോയ്‌സ്, ജോക്കര്‍ കുടങ്ങിയ ചിത്രങ്ങളിലെ ഐറ്റം ഡാന്‍സിലൂടെ തിളങ്ങിയ സുന്ദരിയാണ് ചിത്രാംഗദ.

ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ടവേഷമാണ് സൂര്യക്ക്. സാമന്തയാണ് നായികയായെത്തുന്നത്. നേരത്തെ പേരഴകന്‍, വേല്‍, വാരണം ആയിരം, മാട്രാന്‍ എന്നീ ചിത്രങ്ങളിലും സൂര്യ ഇരട്ടവേഷത്തിലെത്തിയിരുന്നു.

യുടിവി മോഷന്‍ പിക്‌ചേഴ്‌സും തിരുപ്പതി ബ്രദേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ആഗസ്ത് 15ഓടെ തിയ്യേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement