എഡിറ്റര്‍
എഡിറ്റര്‍
കുര്യനെതിരായ കേസ്: മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് ചിദംബരം
എഡിറ്റര്‍
Monday 4th February 2013 3:21pm

ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരായ കേസുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം.

Ads By Google

ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. സൂര്യനെല്ലി കേസില്‍ കോടതിവിധികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും അതില്‍ കൂടുതല്‍ തനിക്ക് ഒന്നും പറയാനില്ലെന്നും ചിദംബരം പറഞ്ഞു.

താന്‍ പറഞ്ഞ ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പെടുന്നതല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ചിദംബരം മറുപടി പറഞ്ഞത്. ഹൈക്കോടതി വിധിയുടെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് കേരള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറഞ്ഞതെന്നും ചിദംബരം പറഞ്ഞു.

സൂര്യനെല്ലി കേസില്‍ ജനം പറയുന്നത് പോലെ ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. കുറ്റം ചെയ്യാത്തവരെ ക്രൂശിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അനഘ കേസിലും കവിയൂര്‍ പീഡനക്കേസിലും ജനം പറയുന്നതുപോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കില്ല. കുറ്റവാളികളാണെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടും. നിയമം നിയമത്തിന്റെ വഴിക്കു പോകും കുറ്റവാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു.

Advertisement