എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയുടെ വളര്‍ച്ചയെ പിന്നോട്ടടിച്ചത് റിസര്‍വ് ബാങ്കെന്ന് ചിദംബരം
എഡിറ്റര്‍
Monday 8th October 2012 12:45pm

ന്യൂദല്‍ഹി: പണപ്പെരുപ്പത്തെ നേരിടുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികളാണ് ഇന്ത്യയുടെ വളര്‍ച്ചയെ പിന്നോട്ടടിച്ചതെന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം. ദല്‍ഹിയില്‍ നടക്കുന്ന ഇക്കണോമിക് എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളര്‍ച്ചയെ പഴയ നിലയില്‍ കൊണ്ടുവരാന്‍ നിക്ഷേപം വര്‍ധിപ്പിക്കേണ്ടതുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ച തടയാനും ഇത് അത്യാവശ്യമാണ്.

Ads By Google

ആഗോള സാമ്പത്തിക രംഗം വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകുകയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ഏക മാര്‍ഗമെന്നും ചിദംബരം പറഞ്ഞു.

രൂപയുടെ വിലയിടിവ് തടഞ്ഞാല്‍ മാത്രമേ പണപ്പെരുപ്പവും കറന്റ് അക്കൗണ്ട് കമ്മിയും കുറയ്ക്കാനാവുകയുള്ളുവെന്ന് ചിദംബരം പറഞ്ഞു.

ആഗോള സാമ്പത്തിക രംഗത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് ഇന്ത്യന്‍ സമ്പദ്ഘനടന. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 2008 ലും 2009 ലും 2011 ലും 12 ലും മാത്രമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിന് താഴെ പോയതെന്നും ചിദംബരം പറഞ്ഞു.

Advertisement