ബിഗ് ബി പറഞ്ഞാല്‍ അനുസരിക്കാതിരിക്കാന്‍ പറ്റുമോ? പറയുന്നത് ബിഗ് ബിയാണെങ്കില്‍ ചിരഞ്ജീവിയും അനസരിക്കും.

അതെ, ബിഗ് ബിയുടെ ഉപദേശം സ്വീകരിച്ച് തല്‍ക്കാലം സിനിമ വിടാതിരിക്കാന്‍ ചിരഞ്ജീവി തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ പൂര്‍ണസമയം ചിലവിടേണ്ടതിനാല്‍ സിനിമയോട് വിട പറയുകയാണെന്ന് അദ്ദേഹം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനമാണ് ബച്ചന്‍ തിരുത്തിച്ചത്.

വിരമിക്കാന്‍ സമയമായിട്ടില്ലെന്നും സിനിമയില്‍ ഇനിയുമേറെ ചെയ്യാനുണ്ടെന്നും ബിഗ് ബി ഉപദേശിക്കുകയായിരുന്നു.

ചിരഞ്ജീവി തീരുമാനം മാറ്റിയതോടെ മകന്‍ രാംചരണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അദ്ദേഹമുണ്ടാവുമെന്ന് ഉറപ്പായി. പുരിജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവിയുടെ 150ാം ചിത്രം കൂടിയാണിത്.

അതുകഴിഞ്ഞ് ബോളിവുഡ് താരം രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും ചിരഞ്ജീവിയുടേത്. ആന്ധ്രാപ്രദേശ് നിയമസഭയില്‍ അംഗമായ ചിരഞ്ജീവി വിരമിക്കാന്‍ തീരുമാനിച്ചത് ആരാധകരെ ഏറെ ദു:ഖിപ്പിച്ചിരുന്നു.