ഹൈദ്രാബാദ്: 30 വര്‍ഷത്തെ സിനിമ ജീവിതത്തിന് വിടപറഞ്ഞു കൊണ്ട് രാഷ്ട്രീയത്തിലേക്ക കുടിയേറിയ മെഗാസ്റ്റാര്‍ ചിരംജ്ജീവി തന്റെ 150ാം ചിത്രവുമായി തിരികെ വരുന്നു.

2008 ഓഗസ്റ്റിലാണ് ചിരജ്ജീവി പ്രജാ രാജ്യം എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനായി ഗ്ലാമര്‍ ലോകം വേണ്ടന്നു വച്ചത്. താന്‍ ഇനിയും ചിത്രങ്ങളില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. തനിക്ക് ഏറ്റവും വേദനയുണ്ടാക്കുന്ന തീരുമാനമാണ് ഇത്. ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്ന ഒരു തൊഴിലായിരുന്നു സിനിമ ജീവിതം അതു നേടുകയും ചെയ്തു. എന്നാല്‍ അതു നിര്‍ത്തുന്നത് എന്നെ വേദനപ്പിക്കും തീര്‍ച്ച ” രണ്ടുകൊല്ലം മുമ്പ് തന്റെ വിടപറയല്‍ പ്രസംഗത്തില്‍ ചിരജ്ജീവി വികാരഭരിതനായിക്കൊണ്ടാണ് ഇങ്ങനെ പറഞ്ഞു നിര്‍ത്തിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം റോബോട്ട് എന്ന തന്റെ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം ഹൈദ്രാ ബാദിലെത്തിയ രജിനികാന്തിനൊപ്പം വേദി പങ്കിടവെയാണ് ചിരംജ്ജീവി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.

ആരാധകര്‍ തിരികെ വരണമെന്നു പറഞ്ഞപ്പോഴൊക്ക ഞാന്‍ വേണ്ടെന്നു പറഞ്ഞു. പക്ഷെ ഇപ്പോള്‍ റോബോട്ടിന്റെ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ മുതല്‍ സനിമയില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും മെഗാസ്റ്റാര്‍ പറഞ്ഞു.

ഒരു വേദിയില്‍ കയറിയപ്പോള്‍ പെട്ടന്നങ്ങനെ തീരുമാനിച്ചതല്ല. കുറെ നാളായി തന്റെ രാഷ്ട്രീയ- സിനിമ ലോകത്തെ പ്രതിച്ഛായ കാത്തു സൂക്ഷിക്കാന്‍ പറ്റിയ സ്‌ക്രിപ്റ്റുകള്‍ വായിച്ചുകൊണ്ടിരിക്കുകയാണ് ഇദ്ദേഹമെന്നും ചിരംജ്ജീവിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

ചിരംജ്ജീവിയുടെ അടുത്ത പിറന്നാളിനു മുമ്പ് സനിമ പുറത്തിറക്കുമെന്നാണ് മകനും നടനുമായ രാമചന്ദ്രന്‍ തേജ പറയുന്നത്.