chiranjeeviകഡപ്പ: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢി കഡപ്പ ജില്ലയില്‍ ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രജാരാജ്യം നേതാവ് ചിരഞ്ജീവി. ജഗനെയും കുടുംബത്തെയും ഇത്രയും ഉയരങ്ങളിലെത്തിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ ജഗന്‍മോഹന്‍ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് 8ന് കടപ്പ ജില്ലയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഢിയെയും അമ്മയെയും പരാജയപ്പെടുത്തണം. കോണ്‍ഗ്രസ് കുലപതികളുമായി താരതമ്യം ചെയ്യുമ്പോള്‍ രാഷ്ട്രീയത്തിലെ ശിശുവാണ് ജഗന്‍മോഹന്‍ റെഡ്ഢി. ബി.ജെ.പിയുമായി ജഗന് രഹസ്യ അജണ്ഡയുണ്ട്. അദ്ദേഹം മുസ്‌ലീംകളെ വഞ്ചിക്കുകയാണെന്നും ചിരഞ്ജീവി കുറ്റപ്പെടുത്തി.