എഡിറ്റര്‍
എഡിറ്റര്‍
ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നു; അംബുജാക്ഷനായി ശ്രീനിവാസന്‍ തന്നെ
എഡിറ്റര്‍
Thursday 9th January 2014 3:23pm

azhakiyaravanan

ഒടുവില്‍ അംബുജാക്ഷന്റെ ചിറകൊടിഞ്ഞകിനാവുകള്‍ സിനിമയാകുന്നു. അഴകിയ രാവണനിലെ ശങ്കര്‍ദാസല്ല സിനിമ നിര്‍മിക്കുന്നതെന്ന് മാത്രം.

റോഷന്‍ ആന്‍ഡ്രൂസാണ് അംബുജാക്ഷന്റെ നോവല്‍ സിനിമയാക്കുന്നത്. അഴകിയ രാവണന്‍ സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു അംബുജാക്ഷന്‍ എന്ന തയ്യല്‍ക്കാരന്റെ വേഷം.

അഴകിയരാവണനിലെ അംബുജാക്ഷനും ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന നോവലും ഇതിവൃത്തമാക്കി പുതിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും ശ്രിനിവാസന്‍ തന്നെയാണ്.

സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് അംബുജാക്ഷന് സംഭവിക്കുന്ന അബദ്ധങ്ങളും അയാളുടെ മണ്ടത്തരങ്ങളുമാണ് സിനിമയ്ക്ക് വിഷയമാകുന്നത്.

അഴകിയ രാവണനില്‍ മമ്മൂട്ടി അവതരിപ്പിച്ച കോടീശ്വരനായ ശങ്കര്‍ദാസ് എന്ന കഥാപാത്രത്തോട് തന്റെ നോവലായ ചിറകൊടിഞ്ഞ കിനാവിന്റെ കഥ പറയുന്ന രംഗം പ്രേക്ഷകരെ ഏറെ രസിപ്പിച്ചതാണ്.

അംബുജാക്ഷനായി പുതിയ രൂപത്തില്‍ നായകനായി എത്തുന്നതും ശ്രീനിവാസന്‍ തന്നെയാണ്.

Advertisement