ഷാര്‍ജ: തൃശൂര്‍ കുറുമ്പിലാവ് ചിറക്കല്‍ അസോസിയേഷന്‍ യു.എ.ഇ കമ്മിറ്റിയുടെ
വാര്‍ഷിക സമ്മേളനവും കുടുംബസംഗമും ഷാര്‍ജ പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്ററില്‍
പ്രസിഡന്റ് ഡേവിഡ് വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ നടന്നു.
ഡോ.പി.മുഹമ്മദ് കാസിം പ്രസംഗിച്ചു .സെക്രട്ടറി ഷൈന്‍ കെ.ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് എം.സി.പ്രേം കുമാര്‍ സ്വാഗതവും പ്രോഗ്രാം ജന.കണ്‍വീനര്‍
പ്രമോദ് കെ.നായര്‍ നന്ദിയും പറഞ്ഞു.ചടങ്ങില്‍ സോഫ്റ്റ് ഫിക്‌സിംഗ് ഗ്രൂപ്പ്
ചെയര്‍മാനും ദുബൈ കെ.എം.സി.സി. യുവ ബിസിനസ് മാന്‍ അവാര്‍ഡ് ജേതാവുമായ
പി.എം.നിസാദിനെ ജന്മനാടിന്റെ ഉപഹാരം നല്‍കി ആദരിച്ചു.
ചിറക്കല്‍ നിവാസികള്‍ അവതരിപ്പിച്ച ചെണ്ട മേളം, ശിങ്കാരി മേളം,തിരുവാതിര തുടങ്ങിയവയും കുരുന്നു പ്രതിഭകള്‍
അവതരിപ്പിച്ച വിവിധ കലാപരിപാടികളും സമ്മേളനത്തിന് ഉത്സവ പ്രതീതി ഉണര്‍ത്തി.
സമാപനത്തോടനുബന്ധിച്ച് ഗാനമേളയും നടന്നു.
Malayalam news

