Categories

സ്‌ക്കൂള്‍ കുട്ടികള്‍ക്കുവേണ്ടിയൊരു ആനിമേഷന്‍ ചിത്രം

chinthu-skoolലക്‌നൗവില്‍ അടുത്തിടെ നടക്കുന്ന സി.എം.എസ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളില്‍ കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയ ഒരു കന്നഡ അനിമേഷന്‍ ചിത്രവും ഉള്‍പ്പെട്ടിട്ടുണ്ട്.

‘ചിന്തു സ്‌ക്കൂള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. സഹപാഠിയായ ഫ്രണ്ടിനെ പഠിപ്പിക്കുന്ന ഒരു സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയുടെ കഥ പറയുകയാണ് ഈ ചിത്രം. സാമ്പത്തികമായും, സാമൂഹികമായും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് കുട്ടികളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്.

ബാംഗ്ലൂരിലെ കളേഴ്‌സ് ആന്റ് മോഷന്‍ സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിലാണ് ചിത്രം നിര്‍മ്മിച്ചത്. ശേഷഗിരി യെലമേലിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

കുട്ടിക്കാലത്തു തന്നെ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കണമെന്ന ശീലം കുട്ടികളെ പഠിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളോട് നീ നിന്റെ കാര്യം നോക്കിയാല്‍ മതി എന്ന് പറയുന്ന രക്ഷിതാക്കള്‍ക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രം.

30ഓളം വിദഗ്ധരുടെ സഹായത്തോടെയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഏറ്റവും വലിയ വെല്ലുവിളി ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുക എന്നതായിരുന്നെന്ന് സംവിധായകന്‍ പറയുന്നു. എന്തായാലും അദ്ദേഹത്തിന്റെ പരിശ്രമത്തിന് അതിന്റേതായ ഗുണങ്ങള്‍ ലഭിച്ചിട്ടുണ്ട്.

100വര്‍ഷം പഴക്കമുള്ള കന്നഡ സിനിമയിലെ ആദ്യത്തെ ആനിമേഷന്‍ ചിത്രമാണിത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.