chintha ravi തൃശൂര്‍: എഴുത്തുകാരനും ചിന്തകനുമായിരുന്ന ടി രവീന്ദ്രന്‍(ചിന്ത രവി) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകീട്ടോടെയാരുന്നു അന്ത്യം. കാന്‍സര്‍, പ്രമേഹ രോഗം കാരണം ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.

ഒരേ തൂവല്‍ പക്ഷികള്‍, ഇനിയും മരിച്ചിക്കാത്ത നമ്മള്‍, ഹരിജന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഒരേ തൂവല്‍ പക്ഷികള്‍ക്ക് മികച്ച ചിത്രത്തിനടക്കം മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം നിരവധി മറ്റു പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Subscribe Us:

ചിന്ത, കലാകൗമുദി വാരികകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അകലങ്ങളിലെ മനുഷ്യര്‍, ബുദ്ധപഥം സിനിമയുടെ രാഷ്ട്രീയം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ദൃശ്യയാത്രാവിവരണമായ എന്റെ കേരളം അവതരിപ്പിച്ചത് ചിന്ത രവിയായിരുന്നു.

ഗൃഹദേശ രാശികള്‍ എന്ന പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറായി വരികയാണ്. ജി. അരവിന്ദനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സംവിധായകനാണ്.