തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം സഞ്ചരിച്ച വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം. ആറ്റിങ്ങല്‍ കല്ലമ്പലത്തുവെച്ചാണ് സംഭവം.


Dont Miss സംവിധായകന്‍ ജീന്‍ പോളിനെതിരെ പരാതിയില്ലെന്ന് നടി കോടതിയില്‍ ; നടിയെ അപമാനിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്


ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ട വാഹനത്തിന് അടുത്തെത്തിയ യുവാവ് കത്തികൊണ്ട് കാറിന് മുകളില്‍ വരയ്ക്കുകയും കേടുവരുത്തുകയുമായിരുന്നു. വാഹനത്തിന്റെ ബോണറ്റും ബംപറുമാണ് കേടുവരുത്തിയത്.

ഔദ്യോഗിക വാഹനമായിരുന്നില്ല ചിന്ത ഉപയോഗിച്ചിരുന്നത്.അക്രമം നടത്തിയ വിശാല്‍ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഇതിനുമുമ്പും ഇയാള്‍ സമാനമായ ആക്രമണങ്ങള്‍ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.