Categories

മ­അ­ദ­നി­യു­ടെ പ­ങ്ക് തെ­ളി­ഞ്ഞി­ട്ടില്ല: ശ­ങ്കര്‍ ബി­ദ്‌­രി

ബാം­ഗ്ലൂര്‍: ചി­ന്ന­സ്വാ­മി സ്റ്റേ­ഡി­യം സ്‌­ഫോ­ട­ന­ക്കേ­സില്‍ മ­അ­ദ­നി­ക്ക് പ­ങ്കു­ണ്ടെ­ന്ന കര്‍­ണാ­ട­ക ആ­ഭ്യ­ന്ത­ര­മന്ത്രി വി എ­സ് ആ­ചാ­ര്യ­യു­ടെ പ്ര­സ്­താ­വ­ന­ക്കെ­തി­രെ ബാം­ഗ്ലൂര്‍ സി­റ്റി പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ ശ­ങ്കര്‍ ബി­ദ്‌രി. ചി­ന്ന­സ്വാ­മി സ്‌­റ്റേ­ഡി­യ­ത്തി­ലെ സ്‌­ഫോ­ട­ന­ക്കേ­സില്‍ മ­അ­ദ­നി­ക്ക് പ­ങ്കു­ണ്ടെ­ന്ന­തിന് ഇ­തുവ­രെ തെ­ളി­വ് ല­ഭി­ച്ചിട്ടി­ല്ലെ­ന്ന് ശ­ങ്കര്‍ ബി­ദ്‌­രി വ്യ­ക്ത­മാക്കി. ആ­ഭ്യ­ന്ത­ര­മ­ന്ത്രി­യു­ടെ പ്ര­സ്­താ­വ­ന­യെ­ക്കു­റി­ച്ച് പ്ര­തി­ക­രി­ക്കു­ന്നി­ല്ലെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

ബാംഗ്ലൂര്‍ സ്‌­ഫോടനപരമ്പരക്കേസില്‍ പ്രതിയായി പോലീസ് കസ്റ്റഡിയിലു­ള്ള പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ സ്‌­ഫോടനവുമായും ബന്ധമു­ണ്ടെ­ന്നാ­യി­രുന്നു കര്‍ണാടക ആഭ്യന്തരമന്ത്രി വി എസ് ആ­ചാ­ര്യ ഇന്ന­ലെ പ­റഞ്ഞ­ത്.

ബാംഗ്ലൂര്‍ സ്‌­പോടനപരമ്പരക്കേസിനെക്കുറിച്ച് സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നതിനിടെ മഅദനി ഇക്കാര്യം സമ്മതിച്ചതായും മന്ത്രി വെളിപ്പെടുത്തി. എ­ന്നാല്‍ കേ­സു­മാ­യി മ­അ­ദ­നിക്ക് പരോക്ഷബന്ധമാണുള്ളതെന്ന് മന്ത്രി പിന്നീട് വിശദീക­രി­ച്ചി­രു­ന്നു. ആ­ഭ്യ­ന്ത­ര­മന്ത്രി അ­ടിസ്ഥാ­ന ര­ഹി­തമാ­യ കാ­ര്യ­ങ്ങ­ളാ­ണ് പ­റ­യു­ന്ന­തെ­ന്ന് ഇന്ന­ലെ മ­അ­ദ­നി അ­ഭി­ഭാ­ഷ­കന്‍ മുഖേ­ന നല്‍കി­യ സ­ന്ദേ­ശ­ത്തില്‍ വ്യ­ക്ത­മാ­ക്കി­യി­രുന്നു.

ചൊവ്വാഴ്ച വിധാന്‍ സൗധയില്‍ ചെന്നുകണ്ട മാധ്യമപ്രവര്‍ത്തകരോടാണ് ചിന്നസ്വാമി സ്‌റ്റേഡിയം സ്‌­ഫോടനവുമായി മഅദനിക്ക് ബന്ധമുണ്ടെന്ന് വി എസ് ആചാര്യ പറഞ്ഞത്.

2010 ഏപ്രില്‍ 17 ന് വൈകിട്ട് റോയല്‍ ചാലഞ്ചേഴ്‌­സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐ.പി.എല്‍. സെമിഫൈനല്‍ മത്സരം തുടങ്ങുന്നതിന് 45 മിനിറ്റുമുമ്പ് 3.15നായിരുന്നു വേദിയായ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ ഒന്നാം കവാടത്തിലും തൊട്ടടുത്ത അനില്‍ കുംബ്ലെ സര്‍ക്കിളിലും സ്‌­ഫോടനമുണ്ടായത്. സംഭവത്തില്‍ 17 പേര്‍ക്കാണ് പരിക്കേറ്റ­ത്.

One Response to “മ­അ­ദ­നി­യു­ടെ പ­ങ്ക് തെ­ളി­ഞ്ഞി­ട്ടില്ല: ശ­ങ്കര്‍ ബി­ദ്‌­രി”

  1. Jawahar.P.Sekhar

    These types of irresponsible advance statements by the polititians ( that too from a Home Minister) spoils the credibility of the true statements also.I am not a supporter of Madani.Not only that,but of the opinion taht if he is really a culprit, he should be punished.But after hearing Acharya’s irresponsible statement and subsequent denial by Bangalore Commissioner I genuinely started doubting whether Madani is involved even in Bangalore bombing.These Acharyas are unknowingly helping the culprits.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.