ന്യൂദല്‍ഹി: ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയോ ബാവോ ഇന്ത്യയിലെത്തി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി വാണിജ്യക്കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.

ഇന്ത്യയും ചൈനയും തമ്മില്‍ സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുകയെന്നാണ് വെന്‍ജിയാ ബാവോയുടെ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട. കൂടാതെ നിര്‍മാണവ്യാപാര മേഖലകളിലായി 30ഓളം കരാറുകളില്‍ ഇന്ത്യയും ചൈനയും ഒപ്പുവെക്കും.

Subscribe Us:

2010 ല്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന നാലാമത്തെ രാഷ്ട്രനേതാവാണ് വെന്‍. അമേരിക്കന്‍ ബരാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരാണ് ഈ വര്‍ഷം ഇന്ത്യയിലെത്തിയത്.