Categories

വി.ഐ.പി ലോഞ്ചിലെ ഭക്ഷണത്തിനായി ചൈനക്കാരന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് 300 തവണ

chinese

ബെയ്ജിങ്: ഒരു ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റ് തന്നെ പലതവണ ഉപയോഗിച്ച് വിഭവ സമൃദ്ധമായ വി.ഐ.പി ഭക്ഷണം കഴിക്കുക. അതും 300 തവണ.

മലേഷ്യയിലെ ഒരു ചൈനീസ് പത്രത്തിന്റേതാണ് ഈ റിപ്പോര്‍ട്ട്.

സംഭവം നടക്കുന്നത്  ചൈനയിലെ ഷി യാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ വി.ഐ.പി ലോഞ്ചിലാണ്.

റീ ഫണ്ട് ചെയ്യാന്‍ കഴിയുന്ന ഈസ്റ്റേണ്‍ ചൈന എയര്‍ലൈന്‍ ടിക്കറ്റുപയോഗിച്ച് സൗജന്യ ഭക്ഷണത്തിനായി ചൈനക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്തത് 300 തവണയാണ്.

വി.ഐ.പി ലോഞ്ചിലെ ഉദ്യോഗസ്ഥനെ ടിക്കറ്റ് കാണിച്ചതിന് ശേഷം മറ്റ് ഫസ്റ്റ് ക്ലാസ് യാത്രക്കാരനെപ്പോലെ ഇയാള്‍ ഭക്ഷണം കഴിക്കുന്നു. ശേഷം യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റും.

പിറ്റേ ദിവസം തിയതി മാറ്റി പുതിയ ടിക്കറ്റുമായി വന്ന് വീണ്ടും ഭക്ഷണം കഴിക്കുന്നു. അടുത്ത ദിവസവും ഇതാവര്‍ത്തിക്കും.

ഇസ്റ്റേണ്‍ ചൈന എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ ഈയടുത്താണ് ഇയാള്‍ തന്റെ സിംഗിള്‍ ടിക്കറ്റ് തന്നെ 300 തവണ വീണ്ടും ബുക്ക് ചെയ്തതായി കണ്ടെത്തിയത്.

എന്നാല്‍ ഇത് തടയാന്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് എയര്‍ലൈന്‍ ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചതായി ന്യൂയോര്‍ക്ക് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ലൈന്‍ ഉദ്ദ്യോഗസ്ഥര്‍ അയാളെ കണ്ട് ടിക്കറ്റ് നിര്‍ത്തലാക്കിയിട്ടുണ്ട്.

Tagged with: