ന്യൂദല്‍ഹി: ഇന്ത്യന്‍ നേവിക്ക് പറ്റിയ ഒരു അമളി വലിയ വിവാദമായിരിക്കുകയാണ്. ഡിസംബര്‍ 4, ഇന്നലെയായിരുന്നു നാവിക സേനാ ദിനം. പ്രത്യേക ദിനാചരണത്തിന്റെ ഭാഗമായി നാവിക സേന ഇന്നലെ സേനയുടെ ശക്തി പറഞ്ഞു കൊണ്ടുള്ള പരസ്യം ഇറക്കിയിരുന്നു. ഇതാണ് കോലാഹലമായിരിക്കുന്നത്.

‘സമുദ്രത്തിന്റെ രക്ഷകന്‍’ എന്ന തലക്കെട്ടില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിന് അനുവദിച്ച പരസ്യത്തില്‍ കാണിച്ച യുദ്ധവിമാനം ചൈനയുടേതാണത്രെ. ഇന്ത്യന്‍ യുദ്ധവിമാനം എന്ന അര്‍ത്ഥത്തിലാണ് ഈ ചിത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Subscribe Us:

സത്യത്തില്‍ അത് ജി.എഫ്-17 എന്ന ചൈന പാകിസ്ഥാന് നല്‍കിയ ജെറ്റ് വിമാനമാണ്.

സംഗതി തിരിച്ചറിഞ്ഞതോടെ നേവിയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ കറാച്ചിയിലെ ഹാര്‍ബറിനു നേര്‍ക്കുള്ള നേവിയുടെ മിസൈല്‍ ആക്രമണത്തെ അനുസ്മരിച്ചു കൊണ്ടാണ് നാവിക സേനാ ദിനം ആചരിക്കുന്നത്.

Malayalam News
Kerala News in English