എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ ഭരണത്തിനെതിരെ ചൈനീസ് മാധ്യമങ്ങള്‍
എഡിറ്റര്‍
Tuesday 1st January 2013 12:04pm

ബെയ്ജിങ്: ഇന്ത്യയുടെ കാര്യക്ഷമമല്ലാത്തതും അതുല്യവുമായ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ ചൈനീസ് മാധ്യമങ്ങള്‍. നീതിന്യായ വ്യവസ്ഥ കാര്യക്ഷമമല്ലാത്തതിനാല്‍ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും അത് കാരണമാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നതെന്നും ചൈനീസ് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു.

Ads By Google

ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതും തുടര്‍ന്നുണ്ടായതുമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് മാധ്യമങ്ങള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വിമര്‍ശിച്ചിരിക്കുന്നത്.

‘ഇന്ത്യയുടെ ഭരണവ്യവസ്ഥ ഇപ്പോള്‍ ചുരുക്കം ചിലരുടെ താത്പര്യങ്ങള്‍ക്കും കൈകളിലുമാണ്. ഇതാണ് ഇന്ത്യയില്‍ ഉയരുന്ന പ്രതിഷേധ സ്വരങ്ങളുടെ പ്രധാന കാരണം’ പത്രങ്ങള്‍ പറയുന്നു.

ദല്‍ഹിയില്‍ ഉയര്‍ന്ന് പ്രക്ഷോഭം ചൈനയ്ക്ക് ചില പാഠങ്ങള്‍ നല്‍കുന്നതാണെന്നും മാധ്യമങ്ങള്‍ പറയുന്നു. ‘ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചൈനയും ഇന്ത്യയും ഒരേ രീതിയിലുള്ള വികസന പാതയിലായിരുന്നു. എന്നാല്‍ ഇന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ അന്തരം ഉണ്ടായിട്ടുണ്ട്.’

ഓഗസ്റ്റില്‍ നടന്ന അഴിമതി വിരുദ്ധ സമരങ്ങളും ഇന്ത്യന്‍ ജനതയുടെ അസന്തുഷ്ടതയെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക സാമൂഹിക കാര്യങ്ങളില്‍ ഇന്ത്യ ചൈനയേക്കാള്‍ ഏറെ പിറകിലാണ്.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വളര്‍ച്ച താഴോട്ടേക്കാണെന്നും മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു.

Advertisement