എഡിറ്റര്‍
എഡിറ്റര്‍
അത്‌ലറ്റുകളെ ചൈന പരീശീലിപ്പിക്കുന്നത് അശാസ്ത്രീയ രീതിയിലെന്ന് പാശ്ചാത്യമാധ്യമങ്ങള്‍
എഡിറ്റര്‍
Wednesday 1st August 2012 5:43am

ബെയ്ജിങ്: ഒളിമ്പിക്‌സിലും മറ്റ് കായികമത്സരങ്ങളിലും ചൈന കുതിക്കുമ്പോള്‍ ചൈനീസ് അത്‌ലറ്റുകളെ പരിശീലിപ്പിക്കുന്നത് അശാസ്ത്രീയമായ രീതിയിലാണെന്ന വിമര്‍ശനവുമായി പാശ്ചാത്യമാധ്യമങ്ങള്‍ രംഗത്ത്. ചൈനീസ് ചാമ്പ്യന്‍മാര്‍ കുട്ടിക്കാലം മുതല്‍ പീഡന തുല്യമായ കഠിനമായ പരിശീലന മുറകള്‍ക്ക് വിധേയരാകുന്നുണ്ടെന്നാണ് ആരോപണം.

Ads By Google

ലണ്ടന്‍ ഒളിമ്പിക്‌സില്‍ നീന്തല്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ടീമിന്റെ കോച്ച് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ തങ്ങളോട് നടത്തിയെന്ന് ഡെയ്‌ലി മെയില്‍ പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘അവിശ്വസനീയമാം വിധം കഠിനമാണ് ചൈനീസ് അത്‌ലറ്റുകള്‍ക്ക് നല്‍കുന്ന പരിശീലനം. വാക്കുകള്‍ കൊണ്ട് എനിക്കിത് വിശദീകരിക്കാനാവില്ല. അഞ്ച് വ്യത്യസ്ത ഒളിമ്പിക്‌സുകളില്‍ ടീമിനെ പരിശീലിപ്പിച്ച ആളെന്ന നിലയില്‍ എനിക്ക് പറയാനാവും, ലോകത്ത് ഒരിടത്തും ഇതുപോലുള്ള പരിശീലനമുറയില്ലെന്ന്’ കോച്ച് പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പാശ്ചാത്യരെ അപേക്ഷിച്ച് ചൈനീസ് അത്‌ലറ്റുകള്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണ്. വിജയത്തിനുവേണ്ടി അവര്‍ എന്ത് ത്യാഗം വേണമെങ്കിലും സഹിക്കും. ചൈനയ്ക്കുവേണ്ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് അവര്‍ക്ക് അഭിമാനമേയുള്ളൂ.’ കോച്ച് പറയുന്നു.

ഭാവിയില്‍ തങ്ങളുടെ മക്കളും മെഡലുകള്‍ നേടണമെന്ന ആഗ്രഹവുമായി ചൈനയില്‍ ആയിരക്കണക്കിന് മാതാപിതാക്കള്‍  അവരുടെ കുഞ്ഞുങ്ങളെ ഇത്തരം ക്രൂരമായ പരിശീലനമുറകള്‍ക്ക് വിധേയരാക്കുന്നുണ്ടെന്നാണ് ഡെയ്‌ലി മെയിലിന്റെ കണ്ടെത്തല്‍. പരിശീലന കേന്ദ്രങ്ങളില്‍  നിന്നെന്ന അടിക്കുറിപ്പോടെ കുട്ടികള്‍ കരയുന്ന രീതിയിലുള്ള ചിത്രങ്ങളും ഡെയ്‌ലി മെയില്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇത്തരം പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന ജിംനാസ്റ്റിക്കുകള്‍ക്ക് ഒരു നിശ്ചിതപ്രായം വരെ മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെങ്കിലും അത് കഴിഞ്ഞാല്‍ അവര്‍ക്ക് മാരകമായ അസുഖങ്ങള്‍ പിടിപെടാറുണ്ടെന്നും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

Advertisement