എഡിറ്റര്‍
എഡിറ്റര്‍
‘യുദ്ധം ആരംഭിക്കുന്നു?’; ഉത്തരകൊറിയയിലുള്ള പൗരന്മാരെ ചൈന തിരിച്ചു വിളിച്ചു
എഡിറ്റര്‍
Wednesday 3rd May 2017 7:43pm

 

ബീജിംഗ്: ഉത്തരകൊറിയയിലെ ചൈനീസ് പൗരന്‍മാരോട് എത്രയും പെട്ടെന്ന് രാജ്യത്ത് തിരിച്ചെത്താന്‍ ചൈന ആവശ്യപ്പെട്ടു. തിരികെ രാജ്യത്തെത്താനാണ് ചൈന പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുദ്ധസാഹചര്യം മുന്നില്‍ കണ്ടാണോ ചൈനയുടെ നടപടിയെന്നാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.


Also read ഉത്തര്‍പ്രദേശില്‍ മുസ്‌ലീം വൃദ്ധനെ അടിച്ച് കൊന്നു; പിതാവിനെ കൊന്നത് മുഖ്യമന്ത്രി യോഗിയുടെ സംഘടനയെന്ന് മകന്‍ 


ഉത്തരകൊറിയയിലെ ചൈനീസ് എംബസിയാണ് പൗരന്മാര്‍ക്ക് മടങ്ങിയെത്താനുള്ള മുന്നറിയിപ്പു സന്ദേശം നല്‍കിയത്. ഉത്തരകൊറിയയുമായി അടുത്തസൗഹൃദത്തിലുള്ള ചൈന ആദ്യമായാണ് പൗരന്മാര്‍ക്ക രാജ്യം ഉപേക്ഷിച്ച് തിരിച്ചെത്താനുള്ളനിര്‍ദേശം നല്‍കിയത്.

എംബസിയുടെ നീക്കം ഏതുനിമിഷവും യുദ്ധം ആരംഭിക്കാമെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് ലോക രാജ്യങ്ങള്‍ നോക്കി കാണുന്നത്. അമേരിക്കന്‍ നിര്‍ദേശം ലഘിച്ച് കൊറിയ ആയുധ പരീക്ഷണങ്ങള്‍ നടത്തിയത് യുദ്ധ പ്രതീതിയുളവാക്കുന്ന നടപടിയായിരുന്നു.

ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഉത്തരകൊറിയയുമായി സംഘര്‍ഷത്തിന് സാധ്യതയുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തിയ വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചൈന പൗരന്മാരെ തിരിച്ച് വിളിച്ചതും.

Advertisement