Categories

ചൈ­ന­യില്‍ യാ­ത്രാ­വി­മാ­നം ത­കര്‍­ന്ന് 43 മരണം

ബീ­ജിംങ്: തെ­ക്കന്‍­ചൈ­ന­യില്‍ 96 പേര്‍ ക­യറിയ യാ­ത്രാ­വി­മാ­നം ത­കര്‍­ന്നു­വീ­ണ് തീ­പി­ടി­ച്ച് 43 പേര്‍ മ­രി­ച്ചു. 53 പേ­രെ ര­ക്ഷ­പ്പെ­ടു­ത്തി­യ­താ­യി ഔ­ദ്യോഗി­ക വാര്‍­ത്താ ഏ­ജന്‍­സി­യാ­യ ‘സിന്‍ഹു­വ’ റി­പ്പോര്‍­ട്ട് ചെ­യ്തു. ചൊ­വ്വാ­ഴ്­ച്ച രാ­ത്രി­യാ­ണ് അ­പക­ടം ന­ട­ന്ന­ത്.

‘ഹെ­നന്‍ എയര്‍­ലൈന്‍സ്’ വി­മാ­ന­മാ­ണ് ജി­യാ­ങ് പ്ര­വി­ശ്യ­യി­ലെ ഹിന്‍­ഡു വി­മാ­ന­ത്താ­വ­ള­ത്തില്‍ അ­പ­ക­ട­ത്തില്‍­പ്പെ­ട്ടത്. അ­ഞ്ചു വി­മാ­ന­ജോ­ലി­ക്കാരും അ­ഞ്ചു കു­ട്ടി­കളും അ­ട­ക്കം 96 പേര്‍ വി­മാ­ന­ത്തി­ലു­ണ്ടാ­യി­രു­ന്നു. ഹര്‍­ബി­നില്‍ നിന്നും പു­റ­പ്പെ­ട്ട യാ­ത്രാ­വി­മാ­ന­മാ­ണ് അ­പ­ക­ട­ത്തില്‍­പ്പെ­ട്ട­ത്.

മൂ­ടല്‍­മ­ഞ്ഞാ­ണ് അ­പ­ക­ട­ത്തി­ന് കാ­ര­ണ­മാ­യ­തെ­ന്നാ­ണ് പ്രാ­ഥ­മി­ക­നി­ഗ­മനം. വി­മാ­ന­ത്തി­ന്റെ ബ്ലാക്ക്‌­ബോ­ക്‌­സ് ഇ­തുവ­രെ ക­ണ്ടെ­ടു­ക്കാ­നാ­യി­ട്ടില്ല. അ­പ­ക­ട­ത്തെ­ക്കു­റി­ച്ച് അ­ന്വേഷ­ണം ന­ട­ത്താന്‍ ചൈ­നീ­സ് വ്യോ­മ­ഗ­താ­ഗ­ത മ­ന്ത്രാല­യം നിര്‍­ദ്ദേ­ശി­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.