ബീജിങ്: ചൈനയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 20.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നിലവില്‍ 450 മില്യണ്‍ ആളുകള്‍ ചൈനയില്‍ നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

ചൈനയിലെ ആകെ ജനസംഖ്യയുടെ 30 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഓണ്‍ലൈന്‍ പോണോഗ്രാഫി, ഹാക്കിംഗ്, വൈറസ് എന്നീ ശല്യങ്ങളും മറ്റു രാഷ്ട്രങ്ങളിലെന്നപോലെ ചൈനയിലും വര്‍ധിച്ചിട്ടുണ്ട്.

ഗൂഗിളുമായുള്ള ചൈനീസ് സര്‍ക്കാറിന്റെ ശീതസമരമൊന്നും നെറ്റ് ഉപയോഗത്തെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.