ബീജിംങ്: ചൈനയിലെ ഖനിയിലുണ്ടായ അപകടത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ചൈനയിലെ ഹാംചെങ് നഗരത്തിലാണ് അപകടമുണ്ടായത്. ഖനിയിലേക്കുള്ള വൈദ്യുതിലൈനിന് തീപിടിച്ചാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. ഇതുവരെ ആറ് മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. നിരവധി തൊഴിലാളികള്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ചൈനയിലെ ഖനികളില്‍ തൊഴിലെടുക്കുന്നുണ്ട്.