ബീജിങ്.വടക്കന്‍ ചൈനയിലുണ്ടായ കല്‍ക്കരിഖനി അപകടത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 20 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 2.35 നാണ് ഷാന്‍സി പ്രവിശിയയിലെ ഖനിയില്‍ അപകടം നടന്നത്. ഖനനത്തിനായി സൂക്ഷിച്ച വെടിമരുന്നിന് തീപിടിച്ചതാണ് അപകടത്തിന് കാരണം.

സൈന്യവും തദ്ദേശവാസികളും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞബുധനാഴ്ച്ച കിഴക്കന്‍ ചൈനയിലുണ്ടായ ഖനിസ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.