ഒര്‍ഡോസ്: അറുപത്തിരണ്ടാമത് ലോക സൗന്ദര്യമത്സരത്തില്‍ കിരീടം ചൈനയുടെ വെന്‍ സിയാ യുവിന്. ഇന്ത്യയുടെ വന്യ മിശ്രക്ക് അവസാന ഏഴില്‍ ഇടം പിടിക്കാനേ കഴിഞ്ഞുള്ളൂ. ചൈനയിലെ ഖനന നഗരമായ ഓര്‍ഡോസില്‍ നടന്ന മത്സരത്തിലാണ് വെന്‍ സിയ കിരീടമണിഞ്ഞത്. സംഗീത വിദ്യാര്‍ത്ഥിനിയും 23കാരിയുമായ വെന്‍ സംഗീത അദ്ധ്യാപികയായിത്തീരണമെന്നാണ് ആഗ്രഹം.

Ads By Google

നൂറ്റിപ്പതിനാറ് സുന്ദരിമാര്‍ അണനിരന്ന മത്സരത്തില്‍ മിസ് വെയില്‍സ് സോഫി എലിസബത്ത് മോള്‍ഡ്‌സാണ് ഫസ്റ്റ് റണ്ണറപ്പ്. മിസ് ഓസ്‌ട്രേലിയ ജെസീക്ക മൈക്കിള്‍ സെക്കന്‍ഡ് റണ്ണറപ്പായി. പത്തൊമ്പത് കാരിയായ സോഫി എലിസബത്ത് കാര്‍ഡിഫ് യൂനിവേഴ്‌സിറ്റിയില്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണ്. പഠനത്തിന് ശേഷം സ്വന്തമായി ബിസിനസ് ചെയ്യാനാണ് സോഫി ആഗ്രഹിക്കുന്നത്. അവസാന വര്‍ഷ നിയമവിദ്യാര്‍ത്ഥിനിയിയ ജസീക്ക പഠനശേഷം സാമൂഹ്യസേവനം വരെ ആഗ്രഹിക്കുന്നുണ്ട്.

മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ മിസ് ഇന്ത്യ വന്യ മിശ്ര അഞ്ചാം സ്ഥാനത്തെത്തി. മിസ് സോഷ്യല്‍ മീഡിയ, ബ്യൂട്ടി വീത്ത് എ പര്‍പ്പസ് അവാര്‍ഡുകള്‍ വന്യാ മിശ്രയ്ക്കാണ്.

കൂടുതല്‍ ചിത്രങ്ങള്‍

മിസ് വേള്‍ഡ് 2012

മിസ് വേള്‍ഡ് 2012-സൂപ്പര്‍ മോഡല്‍സ്