എഡിറ്റര്‍
എഡിറ്റര്‍
ദൗത്യം പൂര്‍ത്തിയാക്കി ചൈനയുടെ ഷെന്‍സൗ-9 തിരിച്ചെത്തി
എഡിറ്റര്‍
Friday 29th June 2012 10:38am

ബെയ്ജിംഗ്: ബഹിരാകാശ ഗവേഷണചരിത്രത്തില്‍ പുത്തന്‍ അധ്യായം കുറിച്ച് ചൈനയുടെ ഷെന്‍സൗ- 9 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയില്‍ മടങ്ങിയെത്തി. മൂന്ന് ബഹിരാകാശ യാത്രികര്‍ക്കൊപ്പം പുറപ്പെട്ട ഷെന്‍സൗ-9 13 ദിവസം നീണ്ട  ദൗത്യത്തിനൊടുവിലാണ് തിരിച്ചെത്തിയത്. പ്രാദേശികസമയം, 10.05 ഓടെ ഇന്നര്‍ മംഗോളിയയിലാണ് ഷെന്‍സൗ – 9 ലാന്‍ഡു ചെയ്തത്.

2020ഓടെ ബഹിരാകാശത്ത് സ്ഥിരനിലയം തുടങ്ങുകയെന്ന ചൈനയുടെ ലക്ഷ്യത്തിന്റെ ആദ്യ ചവിട്ടുപടിയായാണ് ഷെന്‍സൗ- 9 ദൗത്യത്തെ വിലയിരുത്തുന്നത്. ബഹിരാകാശത്ത് സ്ഥിരംനിലയം സ്ഥാപിക്കുന്നതിന് മുന്നോടിയെന്ന നിലയില്‍ ചൈന വിക്ഷേപിച്ച ‘ടിയാങ്കോങ് 1’ പരീക്ഷണ ശാലയുമായി നേരത്തെ കംപ്യൂട്ടര്‍സഹായത്തോടെ ഷെന്‍സൗ- 9നെ ഘടിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസം ചൈനീസ് യാത്രികര്‍ അത് നേരിട്ട് കൈകൊണ്ട് ഘടിപ്പിച്ച് നിര്‍ണായക നേട്ടം കൈവരിച്ചിരുന്നു.

ഷെന്‍സൗ-9നെ ‘ടിയാങ്കോങ് 1’മായി ഘടിപ്പിച്ചതോടെ ബഹിരാകാശത്ത് സ്വന്തമായി സ്ഥിരം നിലയം തുടങ്ങാന്‍ ആവശ്യമുള്ള ആളുകളെയും വസ്തുക്കളെയും ഭ്രമണപഥത്തിലുള്ള കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ചൈന വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്.

ചൈനയുടെ ആദ്യ ബഹിരാകാശ യാത്രികയും ഷെന്‍സൗ-9ലുണ്ടായിരുന്നു. ഈ ഉദ്യമത്തിലൂടെ ബഹിരാകാശ യാത്രികയായ ലിയു യാങ്ങ് ദേശീയ ശ്രദ്ധ നേടി.

Advertisement