സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ചൈനീസ് വിമതന്‍ ലിയു സിയാബോയ്ക്ക് ലഭിച്ചു. ലിയുവിനെ മനുഷ്യവകാശപ്പോരളിയായി നൊബേല്‍ സമിതി വിലയിരുത്തി. മനുഷ്യാവകാശവും സമാധാനവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും സമിതി കണ്ടെത്തി. 2009 ഡിസംബറില്‍ ചൈനയില്‍ പാശ്ചാത്യരീതിയുലുള്ള ജനാധിപത്യം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തിയതിന് 11 വര്‍ഷത്തേക്ക് തടവിലായിരിക്കുകയാണ് ലിയു.

ലിയുവിനെ വിട്ടയക്കണമെന്ന പാശ്ചാത്യരാജ്യങ്ങളുടെ നിരന്തര സമ്മര്‍ദ്ധത്തെ ചൈന തള്ളിക്കളഞ്ഞിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെയുള്ള സമരത്തിന്റെ പ്രതീകമായി സിയാബോയ്ക്ക് ലിയു ലോകം മുഴുവന്‍ ആഘോഷിക്കപ്പെട്ടു. 1955 ല്‍ ജിലിന്‍ മേഖലയിലെ ചാങ്ചുന്നിലാണ് ലിയുവിന്റെ ജനനം.

സിയാബോയ്ക്ക് ലിയുവിനെ നൊബേലിനായി പരിഗണിക്കുന്നതിനെതിരെ ചൈന പ്രതിഷേധം അറിയിച്ചിരുന്നു. 1989 ലെ ടിയാനെന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിലെ വിദ്യാര്‍ത്ഥികളുടെ ഉപദേശകനായിരുന്നതിനെ തുടര്‍ന്ന് ലിയുവിനെ തൊണ്ണൂറുകളില്‍ ചൈന തടവിലാക്കിയിരുന്നു.