Categories

ചൈനീസ് ഓപ്പണ്‍: ലീ നാ ആദ്യ റൗണ്ടില്‍ പുറത്ത്

ബെയ്ജിംഗ്: ചൈനീസ് താരവും ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനുമായ ലീ ന ചൈന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ റൊണ്ടില്‍ തന്നെ തോറ്റ് പുറത്തായി. യോഗ്യതാ റൗണ്ട കടന്നെത്തിയ സീഡ് ചെയ്യപ്പെടാത്ത റൊമാനിയന്‍ താരം മോണിക്ക നികുലേസ്‌കുവാണ് ലീ ന യെ ആദ്യ റൗണ്ടില്‍ തന്നെ അട്ടിമറിച്ചത്. ആര്‍ത്തലയ്ക്കുന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ലീനായുടെ (6-4, 6-0) പരാജയം.

ഈ സീസണിലിത് രണ്ടാം തവണയാണ് ലീ നാ ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്താവുന്നത്. നേരത്തെ യു.എസ്. ഓപ്പണിലും ചൈനീസ് താരം ആദ്യ റൗണ്ടില്‍ തോല്‍വി വഴങ്ങിയിരുന്നു. നാട്ടില്‍ ഇതുവരെ മികച്ച പ്രകടനം നടത്താനാന്‍ ലീ നാക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം സെമി ഫൈനലിലെത്തിയതാണ് ടൂര്‍ണ്ണമെന്റിലെ ലീയുടെ മികച്ച പ്രകടനം.

തന്റെ ആത്മ വിശ്വാസം നഷ്ടപ്പെട്ടതായി മതസര ശേഷം ലി നാ പറഞ്ഞു. ഒരു മണിക്കൂറും 21 മിനുട്ടും നീണ്ടു നിന്ന മത്സരത്തില്‍ ലീയ്ക്ക് തുടക്കം മുതല്‍ തന്നെ പിഴവുകളായിരുന്നു. ലോക അഞ്ചാം നമ്പറായ ചൈനീസ് താരം ആറ് സെര്‍വ്വുകളാണ് അമ്പത്തി എട്ടാം സ്ഥാനത്തുള്ള മോണിക്ക നികുലേസ്‌കുവുക്കെതിരെ നഷ്ടപ്പെടുത്തിയത്.

ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയതിന് ശേഷം ലീയ്ക്ക് അതേ പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഫ്രഞ്ച് ഓപ്പണിന് ശേഷം ആകെ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ലീനായ്ക്ക് വിജയിക്കാനായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.