ബീജിങ്: ചൈനയും, അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാക്കിയത് അമേരിക്കയാണെന്ന് ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ബീജിങില്‍ പാര്‍ലമെന്റിന്റെ വാര്‍ഷിക യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയതും തായ്‌വാന് ആയുധങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കയുടെ തീരുമാനവുമെല്ലാം അമേരിക്കയുമായുള്ള ചൈനയുടെ ബന്ധം വഷളാകുന്നതിന് വഴിവച്ചുവെന്നും വെന്‍ ചൂണ്ടിക്കാട്ടി.

Subscribe Us:

തായ്‌വാന് ജനുവരിയില്‍ അമേരിക്ക 6.4 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്പന നടത്തിയിരുന്നു. തായ്‌വാന്‍ സ്വയംഭരണമുള്ള രാജ്യമാണെങ്കിലും ചൈനയുടെ ഭാഗമാണെന്ന നിലപാടാണ് ജിയാബോ സര്‍ക്കാരിനുള്ളത്.