ലണ്ടന്‍: അമേരിക്കയെ കടത്തിവെട്ടിക്കൊണ്ട് ആഗോള ബാങ്കിങില്‍ ചൈന ഒന്നാമതെത്തുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 20 വര്‍ഷം കുറവാണിത്.

ലണ്ടന്‍ കേന്ദ്രമക്കി പ്രവര്‍ത്തിക്കുന്ന പ്രൈസ് വാട്ടര്‍ ഹൗസ് കോര്‍പ്പറേഷന്റെ (പി.ഡബ്ല്യു.സി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. 2035ല്‍ ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജപ്പാനെ മറികടന്നുകൊണ്ടാകും ഇന്ത്യയ്ക്കിത് സാധിക്കുക.

നിലവില്‍ തന്നെ ചൈനീസ് ബാങ്കുകള്‍ ആഗോള വിപണിയില്‍ ഉന്നത സ്ഥാനം നേടിയിട്ടുണ്ട്. വിവിധ യൂറോപ്യന്‍ ബാങ്കുകളെ ആഗോള സാമ്പത്തിക മാന്ദ്യം സാരമായി ബാധിച്ചപ്പോഴും ചൈനയും ഇന്ത്യയുമുള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങളിലെ ബാങ്കുകള്‍ ആഗോളമാന്ദ്യത്തെ ഒരു പരിധിവരെ തടഞ്ഞിരുന്നു.

ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി.ഡബ്ല്യു.സി ലോകത്തെ രണ്ടാമത്തെ പ്രോഫഷണല്‍ സേവന ദാതാക്കളാണ്.