എഡിറ്റര്‍
എഡിറ്റര്‍
ഭീകരവിരൂദ്ധ പോരാട്ടത്തില്‍ പാക് നടപടികള്‍ ശ്ലാഘനീയം പാകിസ്ഥാനുമായി ഉടന്‍ ചര്‍ച്ച: ചൈന
എഡിറ്റര്‍
Friday 3rd February 2017 8:28pm

china-pak


ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളെ അഭിനന്ദിച്ച ചൈനീസ് വക്താവ് ഭീകരതയ്‌ക്കെതിരായ പാകിസ്ഥാന്റെ തന്ത്രങ്ങളെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി.


ബെയ്ജിംഗ്: ഭീകരവിരുദ്ധ നടപടികള്‍ ശക്തമാക്കുന്നതിനായി പാകിസ്ഥാനുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ചൈന. ഭീകരതയ്‌ക്കെതിരായ അവരുടെ പ്രവൃത്തികള്‍ അഭിനന്ദാര്‍ഹമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ്. ചര്‍ച്ചകള്‍ക്കായി വിദേശകാര്യ സഹമന്ത്രി ചെങ് ഗുവോപിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ ഉടന്‍ പാകിസ്ഥാനിലേക്ക് അയക്കുമെന്നും വക്താവ് വ്യക്തമാക്കി.


Also read സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഇനിയുമുണ്ടാകാം, ട്രംപിന്റെ വിദേശനയം പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്താകാം : രാജ്‌നാഥ് സിങ് 


പാകിസ്ഥാന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യയും അമേരിക്കയും അഫ്ഗാനിസ്ഥാനും സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ചൈനയും പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് മുന്നോട്ട് വന്നിരിക്കുന്നത്.

ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളെ അഭിനന്ദിച്ച ചൈനീസ് വക്താവ് ഭീകരതയ്‌ക്കെതിരായ പാകിസ്ഥാന്റെ തന്ത്രങ്ങളെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി. പരസ്പര സഹകരണത്തിലൂടെയായിരിക്കണം ഇത്തരം മുന്നേറ്റങ്ങളെന്നും ചൈന എക്കാലവും ഈ നിലപാടാണ് രാജ്യാന്തര തലത്തില്‍ സ്വീകരിച്ച് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചകളെ സംബന്ധിച്ച കുടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും ഈ മാസം തന്നെ ചൈനീസ് സംഘം പാക്കിസ്ഥാനില്‍ എത്തുമെന്നാണ് സൂചന. അതേസമയം മൂംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയിദിനെ വീട്ടുതടങ്കലിലാക്കിയതിനു പിന്നില്‍ ചൈനയ്ക്ക് പങ്കുണ്ടെന്ന പാക് പ്രചരണങ്ങള്‍ വക്താവ് നിഷേധിച്ചു.

Advertisement