Categories

ആപ്പിള്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന് ചൈനയില്‍ ഉപരോധം

apple ബെയ്ജിങ്: ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ആപ്പിള്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന് ചൈനയില്‍ ഉപരോധം.  ഐപാഡ്, മാക്ബുക്‌സ്  എന്നിവയുള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്കാണ് ചൈന വിലക്ക് ഏര്‍പ്പെടുത്തിയത്.

കേന്ദ്ര-തദ്ദേശ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് ഉപരോധം ബാധമുവുകയുള്ളു. പ്രാദേശിക ഏജന്‍സികള്‍ക്കും വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കും വിലക്ക് ബാധകമല്ലയെന്ന് ചൈനീസ് സര്‍ക്കാര്‍  അറിയിച്ചതായി ചൈനീസ് വെബ്‌സൈറ്റ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

നിരോധിച്ച പത്തോളം ആപ്പിള്‍ ഉപകരണങ്ങളുടെ പട്ടിക കഴിഞ്ഞ മാസം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നു.  എന്നാല്‍ നിരോധിക്കപ്പെട്ട ഉല്‍പന്നങ്ങളില്‍ ഐഫോണ്‍ ഇല്ലന്നത് ശ്രദ്ധേയമാണ്.

അമേരിക്ക കഴിഞ്ഞാല്‍ ആപ്പിളിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് ചൈന. കഴിഞ്ഞ വര്‍ഷത്തേക്കാളും 51 ശതമാനം വളര്‍ച്ചയാണ് ഈ അര്‍ദ്ധവര്‍ഷത്തോടെ ഐപാഡിന്റെ വില്‍പനയില്‍ ചൈനയിലുണ്ടായത്. 39 ശതമാനമായി മാക്കിന്റെ വില്‍പനയും ഉയര്‍ന്നു.

അമേരിക്കന്‍ സാങ്കേതികോപകരണങ്ങള്‍  ഉപരോധിക്കുക വഴി രാജ്യത്തിന്റെ ഔദ്യോഗിക വിവരങ്ങളുടെ സുരക്ഷയാണ് ചൈന ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കയുടെ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകള്‍ വാങ്ങുന്നത് ചൈന നിര്‍ത്തലാക്കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റവും ചൈന നിര്‍ത്തലാക്കിയിട്ടുണ്ട്.