എഡിറ്റര്‍
എഡിറ്റര്‍
ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്ക്ക് ഭീഷണിയല്ല; മുന്‍നിലപാടില്‍ വിശദീകരണവുമായി സൈനിക മേധാവി ബിപിന്‍ റാവത്ത്
എഡിറ്റര്‍
Sunday 10th September 2017 2:53pm

ന്യൂദല്‍ഹി: ചൈനയോ പാക്കിസ്ഥാനോ ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്

ഇന്ത്യയ്ക്ക് ചിലപ്പോള്‍ ചൈനയുമായും പാകിസ്ഥാനുമായും ഒരേസമയം യുദ്ധം ചെയ്യേണ്ടിവരുമെന്ന തന്റെ മുന്‍പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി റാവത്ത് രംഗത്തെത്തിയത്.

ചൈനയോ പാക്കിസ്ഥാനോ ഇന്ത്യയ്ക്ക് ഭീഷണിയല്ല. ദോക് ലാം വിഷയത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ജാഗ്രതപാലിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.


Dont Miss ഗൗരിലങ്കേഷിനെ പോലെ ഇരകളാകാതിരിക്കണമെങ്കില്‍ എഴുത്തുകാര്‍ മൃത്യുജ്ഞയഹോമം നടത്തണം; കൊലവിളിയുമായി ശശികല


കാശ്മീരിനെ ശാന്തമാക്കാനുള്ള എന്തുനടപടിയും സ്വീകരിക്കും. അവിടെ സമാധാനമാണ് വേണ്ടത്. അതേസമയം ഏത് സമയവും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തയ്യാറായി തന്നെയാണ് സൈന്യം നില്‍ക്കുന്നതെന്നും ബിപിന്‍ റാവത് പറഞ്ഞു. ഡെറാഡൂണില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിപിന്‍ റാവത്തിന്റെ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കുന്നതാണെന്ന് നേരത്തെ ചൈന പ്രതികരിച്ചിരുന്നുത.

. ഇന്ത്യന്‍ ഭൂഖണ്ഡത്തെ നശിപ്പിക്കാന്‍ ചൈന ശ്രമിക്കുമ്പോള്‍ രാജ്യത്തിനെതിരെ പാകിസ്ഥാന്‍ നിഴല്‍യുദ്ധം നടത്തുകയാണെന്നായിരുന്നു ബിപിന്‍ റാവത്ത് നേരത്തെ പറഞ്ഞത്.

70 ദിവസം നീണ്ടുനിന്ന ദോക്ലാം വിഷയം താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടെങ്കിലും ഇനിയും ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ ചൈനീസ് സൈന്യത്തിനു മടിയില്ലെന്നാണു നിഗമനമെന്നും നമ്മുടെ പ്രദേശങ്ങളില്‍ അവര്‍ അതിക്രമിച്ചുകടക്കാന്‍ ആരംഭിച്ചെന്നും നമ്മുടെ ക്ഷമയെ അവര്‍ പരീക്ഷിക്കുകയാണെന്നുമായിരുന്നു റാവത്തിന്റെ വാക്കുകള്‍

Advertisement