എഡിറ്റര്‍
എഡിറ്റര്‍
ചൈന ഓപ്പണ്‍: സാനിയ ഫൈനലില്‍
എഡിറ്റര്‍
Saturday 6th October 2012 11:22am

ബീജിങ്: ചൈന ഓപ്പണ്‍ ടെന്നീസില്‍ സാനിയ മിര്‍സനൂറിയ ലഗോസെറ്ററ സഖ്യം വനിതാ ഡബിള്‍സ് ഫൈനലില്‍. സെമിയില്‍ കാതറീന സ്രിബോട്‌നിക് ജീ ഷെംഗ് സഖ്യത്തെ 7-5, 6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സാനിയ സഖ്യം ഫൈനലില്‍ എത്തിയത്.

Ads By Google

ഫൈനലില്‍ മൂന്നാം സീഡ് റഷ്യയുടെ എകടെറിന മകരോവ-യെലേന വെസ്‌നിന സഖ്യത്തെ സാനിയ സഖ്യം നേരിടും. ജയത്തോടെ സാനിയയുടെ ഡബിള്‍സ് ലോക റാങ്കിങ് 13 ആയി ഉയരും.

ഈ സീസണില്‍ ഡബിള്‍സില്‍ അഞ്ചാം ഫൈനലാണ് സാനിയയ്ക്ക്. മത്സരം കടുപ്പമായിരുന്നെന്നും എങ്കിലും വിജയപ്രതീക്ഷയുണ്ടായിരുന്നെന്നും മത്സരശേഷം സാനിയ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും പുറത്തായി.

Advertisement