ബീജിങ്:ചൈന നൂതന സാങ്കേതികസംവിധാനങ്ങള്‍ ഘടിപ്പിച്ച കാലാവസ്ഥാ ഉപഗ്രഹം വിക്ഷേപിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പ്രകൃതിദുരന്തങ്ങളെക്കുറിച്ച് സൂചന നല്‍കാനും പുതിയ ഉപഗ്രഹം സഹായിക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ചൈനയുടെ തൈയുവാന്‍ സാറ്റലൈറ്റ് കേന്ദ്രത്തില്‍ നിന്നുമാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് കാലാവസ്ഥാ ഉപഗ്രഹത്തില്‍ സംവിധാനം ചെയ്തിരിക്കുന്നത.് ഭൂമിയില്‍ നിന്നും സമുദ്രങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും പ്രകൃതിദുരന്തങ്ങളെക്കുറിചച്ചും ഉപഗ്രഹം മുന്‍കൂര്‍ വിവരം നല്‍കും.