ബീജിംങ്: രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ചൈന പുതിയ ഗ്ലോബല്‍ പൊസിഷന്‍ സിസ്റ്റം (ജി പി എസ്) ഉപഗ്രഹം ‘കോംപാസ്’ വിക്ഷേപിച്ചു. ഇതോടെ ജി പി സ് സാങ്കേതികവിദ്യക്കായി അമേരിക്കയുടെ ഉപഗ്രഹത്തെ ആശ്രയിക്കേണ്ട ഗതികേട് അവസാനിച്ചു. 35 ഉപഗ്രഹശൃംഖലെയും വഹിച്ചുള്ള റോക്കറ്റ് വടക്കുകിഴക്കന്‍ ചൈനയിലെ സിചുവന്‍ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപിച്ചത്.

ജി പി എസ് സാങ്കേതിക വിദ്യമുഖാന്തിരമുള്ള സഹായങ്ങള്‍ക്കായി 2000 മുതല്‍ അമേരിക്കന്‍ ഉപഗ്രഹങ്ങളെയായിരുന്നു ചെന ആശ്രയിച്ചിരുന്നത്. 2012 ല്‍ പുതിയ ഉപഗ്രഹം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് ചൈനീസ് ശാസ്ത്രകേന്ദ്രം അറിയിച്ചു. ഗതാഗതം, എണ്ണ ഖനനം, വാര്‍ത്താവിനിമയബന്ധം, കാലാവസ്ഥാ പ്രവചനം എന്നീ രംഗങ്ങളില്‍ ‘കോംപാസ്’ സഹായകമാകും.