എഡിറ്റര്‍
എഡിറ്റര്‍
ചൈനീസ് കോര്‍ട്ടില്‍ വിവേചനത്തിന്റെ ‘വല’
എഡിറ്റര്‍
Thursday 26th April 2012 2:34pm

ന്യൂദല്‍ഹി: ചൈനയില്‍ നടക്കാറുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ അധികൃതര്‍ സ്വന്തം താരങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കാറുള്ളതെന്ന് അന്താരാഷ്ട്ര താരങ്ങള്‍. ഒളിമ്പിക്ക് ബര്‍ത്ത് അടക്കം ലഭിക്കുന്നതിനായി ചൈനീസ് അധികൃതര്‍ വിവേചനം കാട്ടിയതായും ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാള്‍, ജ്വാല ഗുട്ട, മലേഷ്യയുടെ തൗഫീഖ് ഹിദായതത്ത്, ഡെന്‍മാര്‍ക്കിന്റെ പീറ്റര്‍ ഗേഡ്, എന്നിവര്‍ പറഞ്ഞു.

ചൈനയില്‍ നടക്കാറുള്ള മത്സരങ്ങള്‍ താന്‍ കാര്യമായി എടുക്കാറില്ലെന്നും സൈന പറഞ്ഞു. ചില സമയങ്ങളില്‍ അമ്പയര്‍മാരുടെ ലൈന്‍ കോളുകള്‍ ദോഷകരമായി ബാധിക്കാറുണ്ട്. ചിലപ്പോള്‍ വിവേചനം അതിര് കടക്കുകയും ചെയ്യും. എല്ലാ പിന്തുണയോടെയും കളിക്കളത്തിലിറങ്ങുന്ന ചൈനീസ് കളിക്കാര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ അമ്പയര്‍മാരും അധികൃതരും പെരുമാറുമ്പോള്‍ അതിനെയെല്ലാം മറികടക്കാന്‍ തങ്ങളേറെ പ്രയാസപ്പെടാറുണ്ട്. ഇത് വര്‍ഷങ്ങളായി തുടരുന്നതാണെന്നു ചൈനയില്‍ നിന്നും ഇത്രയൊക്കെ തന്നയേ തങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂവെന്നും താരങ്ങള്‍ പറയുന്നു. കഴിഞ്ഞയാഴ്ച്ച് നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ദുര്‍ബലയായ ചൈനീസ് എതിരാളിയോടാണ് സൈന പരാജയപ്പെട്ടത്.

തങ്ങളുടെ നാട്ടില്‍ വന്നിട്ട് ആരും വിജയിച്ച് മടങ്ങാന്‍ പാടില്ലെന്ന ചൈനയുടെ നിലാട് ശരിയല്ലെന്നും ഇത് കായിക രംഗത്ത് ആരോഗ്യകരമായ മത്സരങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യം ശൃഷ്ടിക്കുമെന്നും ജ്വാല ഗുട്ട പറഞ്ഞു.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ചെന്‍ ജിനിന് സെമി ഫൈനലില്‍ വാക്കോവര്‍ ലഭിച്ച സംഭവം പീറ്റര്‍ ഗേഡ് എടുത്തുപറഞ്ഞു. ഇത് ചെന്‍ ജിനിന്റെ ഒളിമ്പിക് ബര്‍ത്ത് ഉറപ്പാക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement