Categories

വി­സ നി­ഷേധം: ഇ­ന്ത്യാ-ചൈ­ന ബ­ന്ധ­ത്തില്‍ വിള്ളല്‍

ന്യൂ­ദല്‍ഹി: ചൈ­ന വീണ്ടും ഇ­ന്ത്യന്‍ സൈനി­കോ­ദ്യോ­ഗസ്ഥ­ന് വി­സ നി­ഷേ­ധിച്ചു. നോര്‍­ത്തേണ്‍ ഏരി­യ ക­മാന്‍­ഡിം­ഗ്-ഇന്‍-ചീ­ഫ് ലെ­ഫ്.ജ­ന­റല്‍ ബി എ­സ് ജ­സ്വാ­ളി­നാ­ണ് ചൈ­നീ­സ് സര്‍­ക്കാര്‍ വി­സ നി­ഷേ­ധി­ച്ചി­രി­ക്കു­ന്ന­ത്. വി­സ നി­ഷേ­ധി­ച്ച­തില്‍ പ്ര­തി­ഷേ­ധി­ച്ച് ചൈ­ന­യു­മാ­യു­ള്ള എല്ലാ പ്രതി­രോധ കൈ­മാ­റ്റ­ങ്ങളും ഇ­ന്ത്യ റ­ദ്ദാ­ക്കി­യെന്നും റി­പ്പോര്‍­ട്ടുണ്ട്.

തര്‍­ക്ക­പ്ര­ദേ­ശമാ­യ ജ­മ്മു­ക­ശ്­മീ­രില്‍ പ്ര­വര്‍­ത്തി­ച്ച­തി­നാ­ണ് ജ­സ്വാ­ളി­ന് വി­സ നി­ഷേ­ധി­ച്ച­തെ­ന്നാ­ണ് റി­പ്പോര്‍­ട്ട്. നീ­ക്ക­ത്തില്‍ പ്ര­തി­ഷേ­ധി­ച്ച് ചൈ­ന­യില്‍ നി­ന്നു­ള്ള പ്രതി­രോ­ധ­സം­ഘ­ത്തെ ഇ­ന്ത്യ സ­ന്ദര്‍­ശി­ക്കു­ന്ന­തില്‍ നിന്നും ത­ട­ഞ്ഞി­ട്ടുണ്ട്. ഉ­യര്‍ന്ന സൈനി­കോ­ദ്യോ­ഗ­സ്ഥര്‍­ക്ക് വി­സ നല്‍­കാ­നു­ള്ള സം­വി­ധാ­നം ഇ­ന്ത്യന്‍ സൈന്യം ന­ട­പ്പാ­ക്കാന്‍ ഈ­യി­ടെ തീ­രു­മാ­നി­ച്ചി­രു­ന്നു.

അ­തി­നി­ടെ ചൈ­ന­യുടെ ഈ നീ­ക്കം പ­രി­ഭ്രാ­ന്തി സൃ­ഷ്ടി­ച്ചി­ട്ടുണ്ട്. ജ­മ്മു ക­ശ്­മീര്‍ വി­ഷ­യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഇ­താ­ദ്യ­മാ­യാ­ണ് ഒ­രാള്‍­ക്ക് ചൈ­ന വി­സ നി­ഷേ­ധി­ക്കു­ന്നത്. നേര­ത്തേ അ­രു­ണാ­ചല്‍ പ്ര­ദേ­ശില്‍ നി­ന്നു­ള്ള­വര്‍ക്കും ചൈ­ന വി­സ നി­ഷേ­ധി­ച്ചി­രുന്നു. അ­രു­ണാ­ചല്‍ ഇ­ന്ത്യ­യു­ടെ ഭാ­ഗ­മ­ല്ലെ­ന്ന് വ്യ­ക്ത­മാ­ക്കി­യാ­യി­രു­ന്നു വി­സ നി­ഷേ­ധി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.